in , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

തങ്ങൾ തുടങ്ങിയിട്ടേയുള്ളൂ എന്ന് ബ്ലാസ്റ്റേഴ്‌സ് അഡ്മിൻ..

കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ സന്തോഷിപ്പിച്ചു കൊണ്ട് ഇന്നലെയാണ് ബ്ലാസ്റ്റേഴ്സ് തങ്ങളുടെ സീസണിലെ ആദ്യത്തെ താരത്തെ സ്വന്തമാക്കിയത്. കൂട്ട ഒഴിപ്പിക്കലുകൾക്ക് ശേഷം ഇനി താരങ്ങളുടെ വരവാണെന്നാണ് ബ്ലാസ്റ്റേഴ്സ് അഡ്മിൻ സൂചിപ്പിക്കുന്നത്.ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് വഴി തന്നെയാണ് ഈ കാര്യം വ്യക്തമായതും.

അങ്ങനെ ഇത് ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു എന്നാണ് ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗികമായി ചെയ്ത ട്വീറ്റ്.ഇന്നലെ ചർച്ചിൽ ബ്രദയേഴ്‌സിൽ നിന്ന് ബ്രയസ് മിറാണ്ടയെ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കിയിരുന്നു. സീസണിൽ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യത്തെ സൈനിങ്ങായിരുന്നു അത്.

ആരാധകർ ഒന്നടങ്കം താരത്തെ ഏറ്റെടുത്തു കഴിഞ്ഞു. പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോയുടെ റിപ്പോർട്ട്‌ പ്രകാരം ബ്ലാസ്റ്റേഴ്‌സ് ഇനി ടീമിലെത്തിക്കുക ഒരു സെന്റർ ഫോർവേഡിനായാകും. ഡയസിനെ ടീമിൽ തിരകെയെത്തിക്കാനുള്ള കഠിന ശ്രമത്തിൽ തന്നെയാണ് ഇപ്പോഴും ബ്ലാസ്റ്റേഴ്‌സ്.

ഐ എസ് എൽ കണ്ട എക്കാലത്തെയും മികച്ച താരങ്ങളിൽ ഒരാളായ റോയ് കൃഷ്ണയുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. പേരോസേവിച്, ജോനാഥാൻസ്, ക്ലൈട്ടൻ സിൽവ എന്നിവർക്ക് വേണ്ടിയും ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. മാത്രമല്ല നോർത്ത് ഈസ്റ്റിൽ നിന്ന് സുഹൈറിനെ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ക്ലബ്‌ ഉപേക്ഷിചിട്ടില്ല.

ഇന്ത്യൻ വനിത ഫുട്ബോൾ ടീം യൂറോപ്പിലേക്ക്..

മുൻ ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കി ചെന്നൈയിൻ എഫ് സി..