in

LOVELOVE

ഇന്ത്യൻ വനിത ഫുട്ബോൾ ടീം യൂറോപ്പിലേക്ക്..

ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക്‌ വളരെ അധികം സന്തോഷ നൽകുന്ന ദിവസങ്ങളാണ് കടന്നു പോകുന്നത്. തുടർച്ചയായി മൂന്നു മത്സരങ്ങൾ വിജയിച്ചു ഇന്ത്യൻ ടീം ഏഷ്യൻ കപ്പിന് യോഗ്യത നേടി. ചരിത്രത്തിൽ ആദ്യമായി ഇന്ത്യ തുടർച്ചയായി രണ്ട് തവണ ഏഷ്യൻ കപ്പിന് യോഗ്യത നേടി

Indian Football women team

ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക്‌ വളരെ അധികം സന്തോഷ നൽകുന്ന ദിവസങ്ങളാണ് കടന്നു പോകുന്നത്. തുടർച്ചയായി മൂന്നു മത്സരങ്ങൾ വിജയിച്ചു ഇന്ത്യൻ ടീം ഏഷ്യൻ കപ്പിന് യോഗ്യത നേടി. ചരിത്രത്തിൽ ആദ്യമായി ഇന്ത്യ തുടർച്ചയായി രണ്ട് തവണ ഏഷ്യൻ കപ്പിന് യോഗ്യത നേടി.

അങ്ങനെ സന്തോഷിക്കാൻ ഒട്ടേറെ കാര്യങ്ങൾ. ഇപ്പോൾ ഇന്ത്യൻ ഫുട്ബോളിനെ പറ്റി ഒരു സന്തോഷ വാർത്തയാണ് പുറത്തു വരുന്നത്. പ്രമുഖ മാധ്യമ പ്രവർത്തകനായ മാർക്കസ് മെർഗുൽഹോയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

ഇന്ത്യൻ വനിതാ ടീം സ്വീഡനിലേക്ക് പറക്കുന്നു. അവിടെ രണ്ട് സൗഹൃദ മത്സരങ്ങൾ ടീം കളിക്കും.ഇതാണ് ഇപ്പോൾ ഇന്ത്യൻ വനിതാ ഫുട്ബോളിനെ സന്തോഷിപ്പിക്കുന്ന കാര്യം.

ജൂൺ ആദ്യം യൂറോപ്പിലെയും ഓസ്ട്രേലിയിലെയും പ്രമുഖ ക്ലബ്ബുകളിലെ വനിതാ പരിശീലകർ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ നടത്തിയ ക്യാമ്പിൽ എത്തിയിരുന്നു. ഈ ക്യാമ്പിൽ പങ്ക് എടുത്ത വനിതാ താരങ്ങൾക്ക് യൂറോപ്യൻ ക്ലബ്ബുകളിലേക്ക് ക്ഷണം ലഭിച്ചിട്ടുമുണ്ട്.ഇന്ത്യൻ വനിതാ ഫുട്ബോളും ഉയരങ്ങളിൽ എത്തട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.

ഇത് സഞ്ജുവിന്റെ അവസാന അവസരം..

തങ്ങൾ തുടങ്ങിയിട്ടേയുള്ളൂ എന്ന് ബ്ലാസ്റ്റേഴ്‌സ് അഡ്മിൻ..