in

LOVELOVE LOLLOL

പാരീസിൽ മെസ്സി നേരിടുന്ന പ്രശ്നം എന്താണെന്നും മെസ്സിയുടെ ഏറ്റവും മികച്ച പ്രകടനം പുറത്തു വരണമെങ്കിൽ എന്താണ് ചെയ്യേണ്ടതെന്നും സഹതാരം പറയുന്നു…

“സാധാരണയായി, കളിക്കാർ ഒരു പുതിയ സന്ദർഭവുമായി പൊരുത്തപ്പെടണം. ഇപ്പോൾ, അത് മറ്റൊരു സംഭവമാണ്, കാരണം നമ്മൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരനെക്കുറിച്ചാണ് സംസാരിക്കുന്നത്.” 2019 ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഫ്രീ ട്രാൻസ്ഫറിൽ കൊണ്ടുവന്ന ഹെരേര, ആറ് പ്രധാന ആഭ്യന്തര ട്രോഫികൾ നേടാനും 2020 ലെ അവരുടെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്താനും പാരീസ് ക്ലബ്ബിനെ സഹായിച്ചിട്ടുണ്ട്.

PSG attacker Lionel Messi and PSG midfielder Ander Herrera

ലയണൽ മെസ്സിയുടെ ഈ സീസണിലെ മോശം തുടക്കത്തെ പ്രതിരോധിച്ച് പിഎസ്ജി മിഡ്ഫീൽഡർ ആൻഡർ ഹെരേര രംഗത്ത് വന്നു. മുണ്ടോ ഡിപോർട്ടീവോയോട് സംസാരിച്ച മുൻ അത്ലെറ്റിക് ബിൽബാവോ താരം മെസ്സിയിൽ നിന്നും അദ്ദേഹത്തിന് ഏറ്റവും മികച്ച പ്രകടനം പുറത്തുവരും എന്താണ് ചെയ്യേണ്ടത് എന്നും പറഞ്ഞു.

ഫ്രഞ്ച് ക്ലബ്ബിൽ ലയണൽ മെസ്സി നേരിടുന്ന പ്രശ്നങ്ങൾക്ക് അദ്ദേഹം സഹ താരങ്ങളെയാണ് കുറ്റപ്പെടുത്തുന്നത്. താനുൾപ്പെടെയുള്ള സഹതാരങ്ങൾ അദ്ദേഹത്തിന് മികച്ച പിന്തുണ നൽകിയാൽ ലയണൽ മെസ്സിയിൽ നിന്നും ഏറ്റവും മികച്ച പ്രകടനം തന്നെ തങ്ങൾക്ക് ലഭിക്കുമെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു. അതിനെപ്പറ്റി താരത്തിൻറെ പ്രതികരണം ഇപ്രകാരമായിരുന്നു.

PSG attacker Lionel Messi and PSG midfielder Ander Herrera

“ചില സമയങ്ങളിൽ ലിയോയുടെ ഏറ്റവും മികച്ച വേർഷൻ ഞങ്ങൾ ഇതിനകം കണ്ടിട്ടുണ്ട്, [മാഞ്ചസ്റ്റർ] സിറ്റിക്കെതിരെ , പക്ഷേ അത് ആവർത്തിച്ചു വരേണ്ടത് അദ്ദേഹത്തിന് ചുറ്റുമുള്ള എല്ലാവരുടെയും കൂടി ഉത്തരവാദിത്തമാണെന്ന് ഞാൻ കരുതുന്നു. അവനിൽ നിന്ന് ഏറ്റവും മികച്ചത് ലഭിക്കുന്നതിന് ഞങ്ങൾ അദ്ദേഹത്തിന് പരിപൂർണമായ പിന്തുണ നൽകേണ്ടതുണ്ട്.”

“സാധാരണയായി, കളിക്കാർ ഒരു പുതിയ സന്ദർഭവുമായി പൊരുത്തപ്പെടണം. ഇപ്പോൾ, അത് മറ്റൊരു സംഭവമാണ്, കാരണം നമ്മൾ ചരിത്രത്തിലെ ഏറ്റവും മികച്ച ഫുട്ബോൾ കളിക്കാരനെക്കുറിച്ചാണ് സംസാരിക്കുന്നത്.”


2019 ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഫ്രീ ട്രാൻസ്ഫറിൽ കൊണ്ടുവന്ന ഹെരേര, ആറ് പ്രധാന ആഭ്യന്തര ട്രോഫികൾ നേടാനും 2020 ലെ അവരുടെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്താനും പാരീസ് ക്ലബ്ബിനെ സഹായിച്ചിട്ടുണ്ട്.

ക്ലബിനായി കളിച്ച 16 മത്സരങ്ങളിൽ മെസ്സിയുടെ ഗോൾ ക്ഷാമത്തെക്കുറിച്ച് പാരീസിൽ ഒരു പൊതു ധാരണയുണ്ട്. മുൻ ബാഴ്‌സലോണ താരത്തിൽ നിന്നും മികച്ച പ്രകടനം പുറത്തെടുക്കേണ്ടത് പിഎസ്ജിയുടെ അനിവാര്യതയാണെന്ന് ഫുട്‌ബോൾ വിദഗ്ധരും കളിക്കാരും കരുതുന്നു.

ബ്ലാസ്റ്റേഴ്സ് ആരാധകരുടെ സ്വന്തം ബെൽഫോർട്ട് മടങ്ങിവരുന്നു, പക്ഷേ ഇത്തവണ ബ്ലാസ്റ്റേഴ്സിലേക്കല്ല…

മെസ്സിക്കും ക്രിസ്ത്യാനോയ്ക്കും മറ്റൊരു അപൂർവ്വ റെക്കോഡ് കൂടി…