in ,

ഐപിഎലിലെ മസിൽ മാൻ🔥; അടിച്ചു കൂട്ടിയത് ഏഴ് സിക്സുകൾ…സൂപ്പർ താരങ്ങൾക്ക്‌ പിന്നാലെ വമ്പൻ നേട്ടവുമായി കൊൽക്കത്ത താരം ആന്ദ്രെ റസ്സൽ…

ഇന്ത്യൻ പ്രീമിയർ ലീഗിൽ ശനിയാഴ്ച നടന്ന വാശിയേറിയ മത്സരത്തിൽ കരുത്തന്മാരായ സൺറൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി സീസണിലെ ആദ്യ വിജയം നേടിയിരിക്കുകയാണ് കൊൽക്കത്ത നൈറ്റ് റൈഡഴ്സ്.

നാല് റൺസിന്റ വിജയമായിരുന്നു. അദ്യം ബാറ്റ് ചെയ്യാനിറങ്ങിയ കൊൽക്കത്തക്ക്‌ തുടക്കത്തിൽ തന്നെ വിക്കെറ്റ് തകർച്ചയായിരുന്നു നേരിടേണ്ടി വന്നത്. അവിടെ നിന്ന് കൊൽക്കത്തയെ 208 എന്ന വമ്പൻ സ്കോറിലേക്കിയെത്തിക്കാൻ പ്രധാന പങ്കു വഴിച്ച താരമാണ് ആന്ദ്രെ റസ്സൽ.

താരം 25 പന്തിൽ നിന്ന് 64 റൺസാണ് നേടിയത്. ഹൈദരാബാദിനെതിരെ നാല് ഫോ‌റും ഏഴ് സിക്സുമാണ് താരം അടിച്ചു കൂട്ടിയത്. ഇതോടെ ഐപിഎലിൽ 200 സിക്സുകൾ തികയ്ക്കുന്ന ഒമ്പതാം താരമായിരിക്കുകയാണ് ആന്ദ്രെ റസ്സൽ.

ക്രിസ് ഗെയ്ൽ, രോഹിത് ശർമ്മ, എബി ഡിവില്ലിയേഴ്സ്, എംഎസ് ധോണി, വിരാട് കോലി, ഡേവിഡ് വാർണർ, കീറോൺ പൊള്ളാർഡ്, സുരേഷ് റെയ്ന എന്നിവർക്ക് പിന്നാലെയാണ് ആന്ദ്രെ റസ്സലും ഈ പട്ടികയിൽ ഇടം നേടിയത്.

ഗോകുലത്തിനെതീരെ ബ്ലാസ്റ്റേഴ്സിന് തകർപ്പൻ വിജയം, ഗോളുകൾ അടിച്ച താരങ്ങൾ ഇവരാണ്😍🔥

എൻഡ്രിക്കിന്റെ ഗോളിൽ ഒടുവിൽ ബ്രസീലിന് വിജയം