in

ചെകുത്താന്മാർക്ക് മറ്റൊരു തിരിച്ചടി…

വോൾവസിന് എതിരെ നടന്ന മത്സരത്തിൽ ഈ സീസണിലെ അഞ്ചാം യെല്ലോ കാർഡ് കണ്ട ലൂക്ക് ഷായും മക്ടോമിനിക്കും അടുത്ത പ്രീമിയർ ലീഗ് മത്സരത്തിൽ പങ്ക് എടുക്കനതിൽ നിന്ന് വിലക്ക് ഏർപ്പെടുത്തി..

Manchester United [Sportskreeda]

40 വർഷങ്ങൾക് ശേഷം ഓൾഡ് ട്രാഫോഡിൽ വോൾവസിനോട് പരാജയപ്പെട്ട യുണൈറ്റഡിന് മറ്റൊരു തിരച്ചടി.പ്രീമിയർ ലീഗ് സീസണിൽ അഞ്ചാമത്തെ യെല്ലോ കാർഡ് ലഭിച്ച ലൂക്ക് ഷാക്കും സ്കോട്ട് മക്ടോമിനിക്ക് അടുത്ത പ്രീമിയർ ലീഗ് മത്സരത്തിൽ വിലക്ക് ഏർപ്പെടുത്തി.

Manchester United [Sportskreeda]

വോൾവസിന് എതിരെ നടന്ന മത്സരത്തിൽ ഫസ്റ്റ് ഹാൾഫിൽ വോൾവസിന്റെ പത്താം നമ്പർ താരമായ പോഡൻസിനെ ഫൗൾ ചെയ്തതിന് ആണ് മക്ടോമിനിക്ക് കാർഡ് ലഭിച്ചത്.കൗണ്ടർ അറ്റാക്കിന് ശ്രമിച്ച വോൾവ്സ് താരത്തെ വലതു പാർശത്തിൽ ഫൗൾ ചെയ്തതിനായിരുന്നു ഷാക്ക് കാർഡ് ലഭിച്ചത്.

ആസ്റ്റൺ വില്ല ക്ക് എതിരെ അടുത്ത പ്രീമിയർ ലീഗ് മത്സരത്തിൽ രണ്ട് താരങ്ങളും ഉണ്ടാവില്ലെങ്കിലും,എഫ് ആ കപ്പിലെ അടുത്ത മത്സരത്തിൽ ഇരുവർക്കും കളിക്കാൻ സാധിക്കും.

ലൂക്ക് ഷാ ഈ സീസണിൽ യുണൈറ്റഡിന് വേണ്ടി ഇത് വരെ 18 മൽസരങ്ങളാണ് സ്റ്റാർട്ട്‌ ചെയ്തിട്ടുള്ളത്. അതിൽ നല്ല രീതിയിൽ തന്നെ ക്രോസ്സുകളും ഓവർ ലാപ്പിങ്ങും എല്ലാം നടത്തി അയാൾ മികച്ചു നിന്ന്. ലൂക്ക് ഷാ ക്ക് പകരം അടുത്ത പ്രീമിയർ ലീഗ് മത്സരത്തിൽ അലക്സ്‌ ടെല്ലസ്‌ ആദ്യ ഇലവനിലേക്ക് എത്തിയേക്കാം.

സ്കോട്ട് മക്ടോമിനി 21 മത്സരങ്ങളിൽ ചെകുത്താന്മാർക്ക് വേണ്ടി ഈ സീസണിൽ കളിച്ചു. ഇതിൽ ഒരു ഗോളും നേടി…

ക്രിസ്ത്യാനോയുടെ കാര്യത്തിൽ അങ്ങനെ ഒരു തീരുമാനം നടക്കില്ല, അയാൾ ഒരു സാധാരണ താരമല്ല: റാഗ്നിക്ക്

അവനാണ് മെസ്സിയെ ചതിച്ചത്, ആരാധകരുടെ പ്രതിഷേധം പലാസിയോയ്ക്കെതിരെ ഇരമ്പുന്നു…