in , ,

രാജസ്ഥാനോടെറ്റ പരാജയത്തിന് പിന്നാലെ ചെന്നൈയ്ക്ക് മറ്റൊരു വമ്പൻ തിരിച്ചടി

ഇന്നലെ രാജസ്ഥാൻ റോയൽസിനോട് പരാജയപ്പെട്ടതിന് പിന്നാലെ ചെന്നൈ സൂപ്പർ കിങ്സിന് മറ്റൊരു തിരിച്ചടി കൂടി. ടീമിലെ വിദേശ താരത്തിനേറ്റ പരിക്കാണ് ചെന്നൈയെ പ്രതിസന്ധിയിലാക്കുന്നത്.

ഇന്നലെ രാജസ്ഥാൻ റോയൽസിനോട് പരാജയപ്പെട്ടതിന് പിന്നാലെ ചെന്നൈ സൂപ്പർ കിങ്സിന് മറ്റൊരു തിരിച്ചടി കൂടി. ടീമിലെ വിദേശ താരത്തിനേറ്റ പരിക്കാണ് ചെന്നൈയെ പ്രതിസന്ധിയിലാക്കുന്നത്.

ഇന്നലെ അശ്വിനെ ക്യാച്ചിലൂടെ പുറത്താക്കിയ ദക്ഷിണാഫ്രിക്കൻ താരം സിസാന്ദ മംഗലയുടെ പരിക്കാണ് ചെന്നൈയുടെ പുതിയ പ്രതിസന്ധി. ഇന്നലെ അശ്വിന്റെ ക്യാച്ചെടുത്ത താരത്തിന്റെ കൈവിരലുകൾക്ക് പരിക്കേറ്റിരുന്നു.

മത്സരശേഷം ചെന്നൈ പരിശീലകൻ ഫ്ലമിങ് താരത്തിനേറ്റ പരിക്കിനെ പറ്റി സംസാരിക്കുകയും ചെയ്തിരുന്നു. മംഗലയുടെ കൈവിരലുകൾക്ക് പരിക്കേറ്റിട്ടുണ്ടെന്നും താരത്തിന് കുറച്ച് ആഴ്ചകൾ പുറത്തിരിക്കേണ്ടി വരുമെന്നുമാണ് ഫ്ലമിങ് പറഞ്ഞത്.

ലഭ്യമാകുന്ന റിപ്പോർട്ടുകൾ അനുസരിച്ച് മംഗലയ്ക്ക് അടുത്ത മൂന്നാഴ്ചത്തെ ഐപിഎൽ മത്സരങ്ങൾ നഷ്ടമാകും. നിലവിൽ ബെൻ സ്റ്റോക്സിന്റെ പരിക്ക് ചെന്നൈയെ അലട്ടുന്നതിനിടയിലാണ് മറ്റൊരു പരിക്ക് കൂടി ചെന്നൈയെ തലവേദനയിലാഴ്ത്തുന്നത്.

പരിക്കേറ്റ കെയിൽ ജാമിസണ് പകരക്കാരനായാണ് മംഗല ചെന്നൈയിലേക്കെത്തുന്നത്. മംഗലയുടെ അസാന്നിധ്യത്തിൽ ശ്രീലങ്കൻ താരം മദീഷ പതിരാനെ ആദ്യ ഇലവനിൽ സ്ഥാനം പിടിച്ചേക്കും.

also read: തോൽവിക്ക് പിന്നാലെ സഹതാരങ്ങൾക്കെതിരെ ധോണിയുടെ വിമർശനം

സൂപ്പർ കപ്പിൽ ഇന്ന് കിടിലൻ പോരാട്ടങ്ങൾ, സെമിസാധ്യതകൾ ലക്ഷ്യം..

ഇന്ത്യയിൽ ഒരു വമ്പൻ ഫുട്‍ബോൾ ക്ലബ് പിറവിയെടുക്കുന്നു?