in , ,

LOVELOVE

രാജസ്ഥാനോടെറ്റ തോൽവി; സഹതാരങ്ങൾക്കെതിരെ വിമർശനവുമായി ധോണി

ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനോട് ചെന്നൈ സൂപ്പർ കിങ്സിന് പരാജയം രുചിക്കേണ്ടി വന്നിരുന്നു. ചെന്നൈയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ മൂന്ന് റൺസിനായിരുന്നു ചെന്നൈയുടെ തോൽവി.

ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനോട് ചെന്നൈ സൂപ്പർ കിങ്സിന് പരാജയം രുചിക്കേണ്ടി വന്നിരുന്നു. ചെന്നൈയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ മൂന്ന് റൺസിനായിരുന്നു ചെന്നൈയുടെ തോൽവി.

ഇന്നലെ തോൽവിക്ക് പിന്നാലെ ബാറ്റിംഗ് നിരയിലെ തന്റെ സഹതാരങ്ങൾക്കെതിരെ ധോണി വിമർശനമുന്നയിച്ചിരുന്നു. പരാജയത്തിന്റെ ഉത്തരവാദിത്വം ബാറ്റർമാർ ഏറ്റെടുക്കണമെന്നാണ് ധോണി മത്സരശേഷം പറഞ്ഞത്.

ഇന്നിംഗ്സിന്റെ മധ്യത്തിൽ തങ്ങൾക്ക് കുറച്ച് സ്ട്രൈക്ക് റൊട്ടേഷൻ ആവശ്യമായിരുന്നുവെന്നും എന്നാൽ മധ്യനിര ബാറ്റ്സ്മാൻമാർക്ക് അത് സാധിച്ചില്ലെന്നും ധോണി കുറ്റപ്പെടുത്തി. കൂടാതെ രാജസ്ഥാൻ നിരയിൽ മികച്ച സ്പിന്നർമാരുണ്ടായത് രാജസ്ഥാനെ സഹായിച്ചെന്നും ധോണി പറഞ്ഞു.

പരാജയപ്പെട്ടെങ്കിലും വിജയലക്ഷ്യത്തിനടുത്ത് എത്താനായത് ഗുണകരമാണെന്ന് ധോണി കൂട്ടിച്ചേർത്തു. നെറ്റ് റൺ റേറ്റിൽ ഇത് ഗുണം ചെയ്യുമെന്നും ധോണി പറഞ്ഞു.

അതേസമയം, ചെന്നൈ നായകനായുള്ള ധോണിയുടെ ഇരുന്നൂറാം മത്സരമായിരുന്നു ഇന്നലത്തേത്. എന്നാൽ അക്കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും ഇത്തരം നാഴികക്കല്ലുകളല്ല പ്രാധാന്യമെന്നും പ്രകടനവും വിജയവുമാണ് പ്രാധാന്യമെന്നും ധോണി പറഞ്ഞു.

also read: ധോണിയുടെ വെടിക്കെട്ടിനെ പറ്റി സഞ്ജു പറഞ്ഞത് കേട്ടോ

ധോണി ക്രീസിലുണ്ടായിരുന്ന സമയത്ത് ഞങ്ങൾ സുരക്ഷിതരായിരുന്നില്ല; ധോണിയുടെ പ്രകടനത്തെ പറ്റി സഞ്ജുവിന് പറയാനുള്ളത്

മാനെയും സനെയും തമ്മിൽ അടിപിടി; മാനെ ഡ്രസ്സിംഗ് റൂമിൽ വെച്ച്‌ യുവതാരത്തിന്റെ മുഖത്തടിച്ചു; ഞെട്ടിപ്പിക്കുന്ന സംഭവവികാസങ്ങൾ