ജർമ്മൻ ക്ലബ് ബയേൺ മ്യൂണികിൽ നിന്നും അത്ര ശുഭകരമായ വാർത്തകളല്ല പുറത്തുവരുന്നത്. ചാമ്പ്യൻസ് ലീഗ് മത്സരത്തിന് പിന്നാലെ ബയേൺ മ്യൂണിക്കിന്റെ ഡ്രസ്സിംഗ് റൂമിൽ താരങ്ങൾ തമ്മിൽ അടി നടന്നതായി ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബയേണിന്റെ സെനഗൽ താരം സാദിയോ മാനേയും ജർമൻ യുവതാരം സനെയും തമ്മിലായിരുന്നു പ്രശ്നങ്ങൾ എന്നാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ചാമ്പ്യൻസ് ലീഗിൽ മാഞ്ചസ്റ്റർ സിറ്റിയുമായുള്ള മത്സരത്തിന് പിന്നാലെയാണ് സംഭവവികാസങ്ങൾ.
മാഞ്ചസ്റ്റർ സിറ്റിക്കെതിരെയുള്ള മത്സരത്തിൽ മൂന്നു ഗോളുകൾക്ക് ബയേൺ പരാജയപ്പെട്ടിരുന്നു. ഈ മത്സരത്തിനിടയിൽ മാനേയും സനെയും വഴക്കിട്ടിരുന്നു.
ഇതിന്റെ തുടർച്ചയെന്നോണം ഡ്രസ്സിംഗ് റൂമിലെത്തിയപ്പോൾ സാദിയോ മാനേ ലിറോയ് സനെയുടെ മുഖത്ത് അടിക്കുകയായിരുന്നുവെന്നാണ് ജർമൻ മാധ്യമങ്ങളുടെ റിപ്പോർട്ട്.
മാനേ സനെയുടെ മുഖത്തടിച്ചതിന് പിന്നാലെ ഇരു താരങ്ങൾ തമ്മിൽ അടിപിടിയുണ്ടായി.സഹതാരങ്ങൾ ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. രണ്ടാം പാദത്തിൽ തിരിച്ചു വരാൻ ശ്രമിക്കുന്ന ബയേണിന് ടീമിനുള്ളിലെ ഈ പ്രശ്നങ്ങൾ വലിയ തലവേദനയാണ്.
Also read: ആനമണ്ടത്തരം; മെസ്സിയെ വാങ്ങാൻ ബാഴ്സ വിൽക്കുന്നത് 3 സൂപ്പർ യുവതാരങ്ങളെ