in ,

LOVELOVE LOLLOL OMGOMG CryCry AngryAngry

കിടിലൻ ക്ലൈമാക്സിൽ ബ്ലാസ്റ്റേഴ്സിന്റെ ഗ്രൂപ്പ്, ബാംഗ്ലൂരുവിന് തകർപ്പൻ വിജയം?

അത്യന്തം ആവേശത്തിലേക്ക് കടക്കുകയാണ് ഹീറോ സൂപ്പർ കപ്പ്‌ ടൂർണമെന്റ്. ഗ്രൂപ്പ് എ യിലെ രണ്ടാം റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ അവസാന മത്സരം ബാക്കി നിൽക്കെ സെമിഫൈനൽ ലക്ഷ്യമാക്കുന്നത് മൂന്നു ടീമുകളാണ്.

അത്യന്തം ആവേശത്തിലേക്ക് കടക്കുകയാണ് ഹീറോ സൂപ്പർ കപ്പ്‌ ടൂർണമെന്റ്. ഗ്രൂപ്പ് എ യിലെ രണ്ടാം റൗണ്ട് മത്സരങ്ങൾ പൂർത്തിയായപ്പോൾ അവസാന മത്സരം ബാക്കി നിൽക്കെ സെമിഫൈനൽ ലക്ഷ്യമാക്കുന്നത് മൂന്നു ടീമുകളാണ്.

വൈകുന്നേരം നടന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയെ രണ്ട് ഗോളുകൾക്ക് ശ്രീനിധി ഡെക്കാൻ എഫ്സി തകർത്തപ്പോൾ തന്നെ ക്ലൈമാക്സ്‌ ഗംഭീരമാകുമെന്ന് മനസ്സിലായി.

രാത്രി നടന്ന മത്സരത്തിൽ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ രണ്ടാം പകുതിയിൽ ഉദാന്ത സിങ്, ഹാവി ഹെർണാണ്ടസ് നേടുന്ന ഗോളുകളിൽ ബാംഗ്ലൂരു എഫ്സി വിജയം നേടി. ഇതോടെ റൗണ്ട് ഗ്ലാസ് പഞ്ചാബിന്റെ സെമി സാധ്യതകൾ അവസാനിച്ചു.

ഇതോടെ നാല് പോയന്റ് വീതമുള്ള ശ്രീനിധി ഡെക്കാൻ, ബാംഗ്ലൂരു എന്നിവർ ഒന്നാം സ്ഥാനം നേടിയപ്പോൾ മൂന്നാം സ്ഥാനത്ത് മൂന്നു പോയന്റുമായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയാണ്.

അവസാന റൗണ്ട് പോരാട്ടങ്ങൾ കഴിയുന്നതോടെയായിരിക്കും സെമിഫൈനലിൽ ഇടം നേടുന്ന ടീമിനെ അറിയാനാവൂ.

മാനെയും സനെയും തമ്മിൽ അടിപിടി; മാനെ ഡ്രസ്സിംഗ് റൂമിൽ വെച്ച്‌ യുവതാരത്തിന്റെ മുഖത്തടിച്ചു; ഞെട്ടിപ്പിക്കുന്ന സംഭവവികാസങ്ങൾ

സൂപ്പർ കപ്പിൽ ഇന്ന് കിടിലൻ പോരാട്ടങ്ങൾ, സെമിസാധ്യതകൾ ലക്ഷ്യം..