in , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ആന മണ്ടത്തരം; മെസ്സിക്ക് വേണ്ടി ഫാറ്റി അടക്കമുള്ള 3 യുവ സൂപ്പർ താരങ്ങളെ വിറ്റഴിക്കാനൊരുങ്ങി ബാഴ്സ

മെസ്സിയെ തിരികെ കൊണ്ടുവരുന്നതിൽ ബാഴ്സ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സാമ്പത്തിക പ്രതിസന്ധിയാണ്. കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി ഇതുവരെ മറികടക്കാൻ ബാഴ്സക്ക് കഴിഞ്ഞിട്ടില്ല. അതിനാൽ മെസ്സിയെ തിരികെ കൊണ്ടുവരണമെങ്കിൽ ബാഴ്സയ്ക്ക് സാമ്പത്തിക പ്രതിസന്ധി മറികടന്നേ മതിയാവൂ.

ലയണൽ മെസ്സിയെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണ് ബാഴ്സലോണ. ഈ സീസൺ അവസാനം പി എസ് ജിയുമായി കരാർ അവസാനിക്കുന്ന മെസ്സി ഇതുവരെ പി എസ് ജിയിൽ പുതിയ കരാർ ഒപ്പിട്ടിട്ടില്ല. അതിനാൽ മെസ്സി തിരികെ വരുമെന്ന പ്രതീക്ഷയിലാണ് ബാഴ്സ.

എന്നാൽ മെസ്സിയെ തിരികെ കൊണ്ടുവരുന്നതിൽ ബാഴ്സ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം സാമ്പത്തിക പ്രതിസന്ധിയാണ്. കോവിഡ് ഉണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി ഇതുവരെ മറികടക്കാൻ ബാഴ്സക്ക് കഴിഞ്ഞിട്ടില്ല. അതിനാൽ മെസ്സിയെ തിരികെ കൊണ്ടുവരണമെങ്കിൽ ബാഴ്സയ്ക്ക് സാമ്പത്തിക പ്രതിസന്ധി മറികടന്നേ മതിയാവൂ.

നിലവിൽ ലഭ്യമാകുന്ന റിപ്പോർട്ടുകൾ അനുസരിച്ച് ബാഴ്സ തങ്ങളുടെ 3 പ്രധാന താരങ്ങളെ വിറ്റ് മെസ്സിയെ തിരികെ എത്തിക്കാൻ ശ്രമിക്കുന്നു എന്നുള്ളതാണ്. അൻസു ഫാറ്റി, റഫിഞ്ഞാ, ഫെറൻ ടോറസ് എന്നീ മൂന്ന് യുവതാരങ്ങളെയാണ് മെസ്സിക്ക് വേണ്ടി ബാഴ്സ വിൽക്കാനൊരുങ്ങുന്നത്.

Also read: ഇഷ്ടഫുട്ബോൾ താരമാര്? തുറന്ന് പറഞ്ഞ് രോഹിത് ശർമ

ഈ മൂന്ന് യുവതാരങ്ങളെയും വൻവില നൽകി സ്വന്തമാക്കാൻ വമ്പൻ ക്ലബ്ബുകൾ രംഗത്തുണ്ട് എന്നുള്ളതാണ് ബാഴ്സയെ ഇവരെ വിൽക്കാൻ പ്രേരിപ്പിക്കുന്നത്. അൻസു ഫാറ്റിക്ക് വേണ്ടി മാഞ്ചസ്റ്റർ യുണൈറ്റഡ് അടക്കമുള്ള ക്ലബ്ബുകളും റഫിഞ്ഞയ്ക്കായി ചെൽസി അടക്കമുള്ള പ്രീമിയർ ലീഗ് ക്ലബ്ബുകളും രംഗത്തുണ്ട്. ടോറസിന് വേണ്ടി അത്‌ലറ്റികോ മാഡ്രിഡും രംഗത്തുണ്ട്.

Also read: ചെന്നൈ സൂപ്പർ കിങ്‌സിനെ നിരോധിക്കണമെന്നാവശ്യം

മെസ്സിക്ക് വേണ്ടിയും ക്ലബ്ബിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുമാണ് ബാഴ്സ ഈ മൂന്നു യുവ താരങ്ങളെ വിറ്റഴിക്കുന്നത്. എന്നാൽ വലിയ ഭാവിയുള്ള ഈ മൂന്നു താരങ്ങളെ വിറ്റഴിക്കുന്നത് ബാഴ്സയ്ക്ക് ഭാവിയിൽ വലിയ തിരിച്ചടികൾ ലഭിക്കാൻ സാധ്യതയുണ്ടെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്.

Also read: ബ്ലാസ്റ്റേഴ്‌സിനെ സ്വന്തമാക്കാൻ ഗൾഫ് വമ്പന്മാർ

സെമി മോഹങ്ങൾക്ക് തിരിച്ചടി, ബ്ലാസ്റ്റേഴ്സിന് ഞെട്ടിക്കുന്ന പരാജയം..

ധോണി ക്രീസിലുണ്ടായിരുന്ന സമയത്ത് ഞങ്ങൾ സുരക്ഷിതരായിരുന്നില്ല; ധോണിയുടെ പ്രകടനത്തെ പറ്റി സഞ്ജുവിന് പറയാനുള്ളത്