ആധുനിക ഫുട്ബോളിൽ ഇന്ന് ലോക മൊട്ടാകെ ആരാധകരുള്ള രണ്ട് താരങ്ങളാണ് ലയണൽ മെസ്സിയും ക്രിസ്ത്യാനോ റൊണാൾഡോയും. പലരും ഇവരിൽ ആരുടെയെങ്കിലും ഫാൻ ആയിരിക്കും. ഇനി ഇരുവരെയും ഇഷ്ടമില്ലാത്തവർ കിലിയൻ എംബാപ്പെ, നെയ്മർ എന്നിവരിൽ ഒരാളുടെ ഫാൻ ആയിരിക്കും.
എന്നാൽ ഇന്ത്യൻ നായകൻ രോഹിത് ശർമ്മയുടെ ഇഷ്ട ഫുട്ബോൾ താരം ഇവരാരുമല്ല. മുൻ ഫ്രഞ്ച് നായകൻ സിനദീൻ സിദാനാണ് ശർമാജിയുടെ ഇഷ്ടഫുട്ബോൾ താരം.
ഇഷ്ടഫുട്ബോൾ താരത്തെ കണ്ട്മുട്ടുമ്പോൾ ചോദിക്കാൻ രണ്ട് ചോദ്യങ്ങൾ കൂടി ശർമാജിക്കുണ്ട്. 2002 ലോകകപ്പ് ഫൈനലിൽ ഇറ്റാലിയൻ താരം മാർക്കോ മറ്റരാസിയെ തലകൊണ്ടിടിച്ച താരമാണ് സിദാൻ.
അന്ന് ഫൈനലിൽ മറ്റരാസിയെ തലകൊണ്ടിടിക്കാനുള്ള കാരണമെന്താണെന്നാണ് ശർമാജിക്ക് സിദാനോട് ചോദിക്കാനുള്ള ആദ്യം ചോദ്യം. സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിനെ ഹാട്രിക് ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുക്കാൻ ഉപയോഗിച്ച തന്ത്രമെന്താണെന്നാണ് രോഹിത് ശർമയ്ക്ക് ചോദിക്കാനുള്ള രണ്ടാമത്തെ ചോദ്യം.
ടീമിലെ ഭൂരിഭാഗം കളിക്കാരുടെയും കരിയറിന്റെ അവസാനത്തിൽ നിൽക്കുന്ന സമയത്താണ് റയലിനെ കൊണ്ട് സിദാൻ തുടർച്ചയായ 3 വർഷം കിരീടം നേടിയതെന്നും രോഹിത് ശർമ പറഞ്ഞു.
Also read: ചെന്നൈ സൂപ്പർ കിങ്‌സിനെ നിരോധിക്കണമെന്ന് തമിഴ്നാട് എംഎൽഎ