in , ,

LOLLOL

സിഎസ്കെയെ നിരോധിക്കണം; ആവശ്യവുമായി എംഎൽഎ;തമിഴ്നാട് നിയസഭയിൽ വൻ ചർച്ചകൾ

പട്ടാളി മക്കൾ കച്ചി എന്ന പാർട്ടിയുടെ എംഎൽഎയായ വെങ്കിടെശ്വേരനാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഏതെങ്കിലുമൊരു പരിപാടിയിലോ രാഷ്ട്രീയ സമ്മേളനത്തിലോ അല്ല എംഎൽഎ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. തമിഴ്നാട് നിയമസഭയിലാണ് എംഎൽഎ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത് എന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയകരം.

ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമുകളിൽ ഒന്നാണ് ചെന്നൈ സൂപ്പർ കിങ്‌സ്. 4 വർഷം കിരീടം നേടിയ ടീം തമിഴ്നാടിനെ പ്രതിനിധീകരിക്കുന്ന ഫ്രാഞ്ചൈസിയാണ്. എന്നാലിതാ തമിഴ്നാടിനെ പ്രതിനിധികരിക്കുന്ന ടീമായ ചെന്നൈ സൂപ്പർ കിങ്സിനെ നിരോധിക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുകയാണ് തമിഴ്നാട് എംഎൽഎ.

പട്ടാളി മക്കൾ കച്ചി എന്ന പാർട്ടിയുടെ എംഎൽഎയായ വെങ്കിടെശ്വേരനാണ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഏതെങ്കിലുമൊരു പരിപാടിയിലോ രാഷ്ട്രീയ സമ്മേളനത്തിലോ അല്ല എംഎൽഎ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. തമിഴ്നാട് നിയമസഭയിലാണ് എംഎൽഎ ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത് എന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയകരം.

ഐപിഎൽ യുവാക്കൾക്കിടയിൽ വലിയ സ്വാധീനമുള്ള ഒന്നാണ്. അതിൽ തമിഴ്നാടിനെ പ്രതിനിധീകരിച്ച് ഒരു ടീം മത്സരിക്കുന്നുണ്ട്. എന്നാൽ ആ ടീമിൽ ഒരൊറ്റ തമിഴ് കളിക്കാരൻ ഇല്ലെന്നും തമിഴരെ തഴഞ്ഞ് തമിഴ്നാടിന്റെ പേരും വെച്ച് ഈ ടീം വലിയ വാണിജ്യ ലാഭമുണ്ടാക്കുകയാണെന്നും അതിനാൽ ഈ ടീമിനെ നിരോധിക്കമെന്നുമാണ് വെങ്കിടേശ്വരൻ നിയമസഭയിൽ ആവശ്യപ്പെട്ടത്.

അതേസമയം, തമിഴ്നാട് നിയമസഭയിൽ സി എസ് കെയുമായി ബന്ധപ്പെട്ടുകൊണ്ട് മറ്റൊരു ചർച്ച കൂടി നടക്കുകയുണ്ടായി. മുൻമന്ത്രിയും അണ്ണാ ഡി എം കെ എംഎൽഎയുമായ വേലുമണിയാണ് സി എസ് കെയുമായി ബന്ധപ്പെട്ട മറ്റൊരു കാര്യം ആവശ്യപ്പെട്ടത്.

അണ്ണാ ഡി എം കെ ഭരണത്തിലുണ്ടായിരുന്ന സമയത്ത് സി എസ് കെയുടെ മത്സരങ്ങൾ കാണാൻ എംഎൽഎമാർക്ക് 400 സൗജന്യ പാസുകൾ നൽകിയിരുന്നുവെന്നും എന്നാൽ നിലവിലെ ഡിഎംകെ സർക്കാർ സൗജന്യപാസുകൾ അനുവദിക്കുന്നില്ലെ ന്നും എംഎൽഎമാർക്ക് സൗജന്യമായി കളി കാണാനുള്ള അവസരം ഒരുക്കണമെന്നുമാണ് വേലുമണിയുടെ ആവശ്യം.

Also read; കേരളാ ബ്ലാസ്റ്റേഴ്‌സിനെ ഏറ്റെടുക്കാൻ ഗൾഫ് വമ്പന്മാർ എത്തുന്നു

നിർണ്ണായകമായ മത്സരങ്ങളിലേക്ക് സൂപ്പർ കപ്പ്‌?സെമിയും പുറത്താകലും ഇന്ന് മുതൽ അറിയാം..

ഇന്ന് സെമിയിൽ പ്രവേശിക്കാൻ ബ്ലാസ്റ്റേഴ്സിനാവുമോ?? സെമി സാധ്യതകൾ ഇങ്ങനെ..