in , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

കേരളാ ബ്ലാസ്റ്റേഴ്‌സിനെ ഏറ്റെടുക്കാൻ ഗൾഫ് വമ്പന്മാർ; ഇനി കളി മാറും

ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തും ഒരുപാട് ആരാധകരുള്ള ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ്. കൂടാതെ ഇന്ത്യൻ ക്ലബ്ബുകളിൽ ഏറ്റവും വിപണന സാധ്യതയുള്ളതും സോഷ്യൽ മീഡിയ ഇൻട്രാക്ഷനിൽ ഏഷ്യയിൽ തന്നെ മികച്ചുനിൽക്കുന്നതുമായ ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ്.

കേരള ബ്ലാസ്റ്റേഴ്സിന് ഒരു വിദേശ നിക്ഷേപം ഉണ്ടാവണം എന്നുള്ളത് ബ്ലാസ്റ്റേഴ്സ് ആരാധകർ ആഗ്രഹിക്കുന്ന കാര്യമാണ്. സിറ്റി ഗ്രൂപ്പിന്റെ കീഴിൽ മുംബൈ സിറ്റി എഫ് സി വന്നതോടെ മുംബൈ സിറ്റിക്കുണ്ടായ മാറ്റം നമ്മുക്കറിയാവുന്നതാണ്.അത് പോലെ ബ്ലാസ്റ്റേഴ്സിലും ഒരു വിദേശ നിക്ഷേപം അല്ലെങ്കിൽ ഏറ്റെടുക്കൽ ഉണ്ടായാൽ ബ്ലാസ്റ്റേഴ്സിന്റെ നിലയും ഏറെ മെച്ചപ്പെടുമെന്നും ആരാധകർ പ്രതീക്ഷിക്കുന്നു.

കായിക മാധ്യമമായ സ്പോർട്സ് ക്യൂവിന്റെ റിപ്പോർട്ട് പ്രകാരം ബ്ലാസ്റ്റേഴ്സിനെ വാങ്ങാൻ ഒരു ഗൾഫ് ക്ലബ്ബിന് താല്പര്യമുണ്ടെന്നുള്ളതാണ്. ഗൾഫ് രാജ്യത്തെ ഒരു വമ്പൻ ക്ലബ്ബിന് കേരള ബ്ലാസ്റ്റേഴ്സിനെ വാങ്ങിക്കാൻ അല്ലെങ്കിൽ ബ്ലാസ്റ്റേഴ്സിൽ നിക്ഷേപം നടത്താൻ താല്പര്യമുണ്ടെന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്.

ഇന്ത്യയിലും ഇന്ത്യയ്ക്ക് പുറത്തും ഒരുപാട് ആരാധകരുള്ള ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ്. കൂടാതെ ഇന്ത്യൻ ക്ലബ്ബുകളിൽ ഏറ്റവും വിപണന സാധ്യതയുള്ളതും സോഷ്യൽ മീഡിയ ഇൻട്രാക്ഷനിൽ ഏഷ്യയിൽ തന്നെ മികച്ചുനിൽക്കുന്നതുമായ ക്ലബ്ബാണ് കേരള ബ്ലാസ്റ്റേഴ്സ്.

ഇതുകൊണ്ടൊക്കെ തന്നെയാണ് കേരള ബ്ലാസ്റ്റേഴ്സിൽ നിക്ഷേപം നടത്താൻ അല്ലെങ്കിൽ ബ്ലാസ്റ്റേഴ്സിനെ പൂർണ്ണമായും വിലയ്ക്ക് വാങ്ങാൻ ഗൾഫ് ക്ലബ്ബ് ഒരുങ്ങുന്നത് എന്നാണ് ഈ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. എന്നാൽ ഗൾഫ് ക്ലബ്ബ് ഏതാണ് എന്നുള്ള കാര്യം ഈ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല.

കേരള ബ്ലാസ്റ്റേഴ്സിന് നേരത്തെയും നിക്ഷേപക ഓഫറുകൾ വന്നിരുന്നുവെന്ന് ക്ലബ് ഡയറക്ടർ നിഖിൽ ഭരധ്വാജ് നേരത്തെ വ്യക്തമാക്കിയതാണ്. കൂടാതെ ലുലു ഗ്രൂപ്പിന് കേരള ബ്ലാസ്റ്റേഴ്സിൽ നിക്ഷേപം നടത്താൻ താല്പര്യമുണ്ടായിരുന്നു എന്ന റിപ്പോർട്ടുകളും മൂന്നു വർഷങ്ങൾക്കു മുമ്പ് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.

Also read; പടിക്കലിന് പുറമെ മറ്റൊരു താരത്തെ കൂടി ആദ്യ ഇലവനിൽ നിന്നും പുറത്താക്കും; നിർണായക നീക്കവുമായി സഞ്ജു

പടിക്കലിന് പുറമെ മറ്റൊരു താരം കൂടി ആദ്യഇലവനിൽ നിന്ന് പുറത്തേക്ക്; നിർണായക നീക്കവുമായി സഞ്ജു

ഒരക്ഷരം മിണ്ടിപോകരുത്!! ബ്ലാസ്റ്റേഴ്സിനും ടീമുകൾക്കും മാധ്യമവിലക്ക്??