in , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

പടിക്കലിന് പുറമെ മറ്റൊരു താരം കൂടി ആദ്യഇലവനിൽ നിന്ന് പുറത്തേക്ക്; നിർണായക നീക്കവുമായി സഞ്ജു

കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ മോശം ഫോമിലുള്ള ദേവ്ദത്ത് പടിക്കലിനെ മൂന്നാം മത്സരത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. താരത്തിന്റെ മോശം പ്രകടനമാണ് താരത്തെ മൂന്നാം മത്സരത്തിൽ പുറത്തിരുത്താൻ കാരണം. ഇപ്പോഴിതാ മറ്റൊരു താരത്തെ കൂടി ആദ്യ ഇലവനിൽ നിന്ന് പുറത്താക്കാനൊരുങ്ങുകയാണ് രാജസ്ഥാൻ.

സീസണിൽ 3 മത്സരങ്ങളിൽ രണ്ട് വിജയവുമായി സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ ഒന്നാമതാണ്. ഒരു ടീമെന്ന നിലയിൽ മികച്ച രീതിയിലാണ് രാജസ്ഥാൻ മുന്നേറുന്നത്. എന്നാൽ ടീമിലെ ചില താരങ്ങളുടെ വ്യക്തിഗത പ്രകടനങ്ങൾ ഏറെ ദയനീയമാണ്.

കഴിഞ്ഞ രണ്ട് മത്സരങ്ങളിൽ മോശം ഫോമിലുള്ള ദേവ്ദത്ത് പടിക്കലിനെ മൂന്നാം മത്സരത്തിൽ നിന്നും ഒഴിവാക്കിയിരുന്നു. താരത്തിന്റെ മോശം പ്രകടനമാണ് താരത്തെ മൂന്നാം മത്സരത്തിൽ പുറത്തിരുത്താൻ കാരണം. ഇപ്പോഴിതാ മറ്റൊരു താരത്തെ കൂടി ആദ്യ ഇലവനിൽ നിന്ന് പുറത്താക്കാനൊരുങ്ങുകയാണ് രാജസ്ഥാൻ.

തുടർച്ചയായി ദയനീയ ഫോമിലുള്ള റിയാൻ പരാഗിനെയാണ് രാജസ്ഥാൻ ആദ്യഇലവനിൽ നിന്നും പുറത്തിരുത്താൻ നോക്കുന്നത്. ആദ്യ 3 കളികളിലും പരാഗിന് തിളങ്ങാനായിട്ടില്ല. തിമൂന്നാം മത്സരത്തിലും ബാറ്റിംഗിൽ പരാജയമായതോടെ പരാഗിനെ ടീമിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം ആരാധകർക്കിടയിൽ ശക്തമായിരുന്നു.

ALSO READ: ചെന്നൈ ക്യാമ്പിൽ വീണ്ടും പരിക്ക്; 3 താരങ്ങളുടെ കാര്യത്തിൽ ആശങ്ക

കളിച്ച 3 കളികൾ നിന്നും 34 റൺസ് മാത്രമാണ് താരത്തിന്റെ സമ്പാദ്യം. സൺ റൈസേഴ്സ് ഹൈദരാബാദിനെതിരെ 7 റൺസിൽ പുറത്തായ താരം, പഞ്ചാബ് കിംഗ്സിനെതിരെ 20 റൺസ് നേടി. മൂന്നാം മത്സരത്തിൽ ഡെൽഹി ക്യാപിറ്റൽസിനെതിരെ വീണ്ടും 7 റൺസിൽ അദ്ദേഹം വീണു.

ALSO READ: ആ 3 താരങ്ങളെ ആദ്യ ഇലവനിൽ നിന്ന് പുറത്താക്കണം; സഞ്ജുവിനോട് രാജസ്ഥാൻ ആരാധകർ

ഏറെ നിർണായകമായ മധ്യനിരയിൽ താരം മോശം പ്രകടനം ആവർത്തിക്കുന്നതോടെ താരത്തെ ഇനിയും ആദ്യം ഇലവനിൽ ഉൾപ്പെടുത്തിയാൽ നിർണായക മത്സരത്തിൽ അത് ടീമിന് വലിയ തിരിച്ചടി നൽകുമെന്ന നിഗമനത്തിലാണ് രാജസ്ഥാൻ പരാഗിനെ ആദ്യഇലവനിൽ നിന്നും പുറത്താക്കാൻ ഒരുങ്ങുന്നത്.

ALSO READ: പഞ്ചാബിനെതിരെ തോൽക്കാനുള്ള കാരണമെന്ത്?; തുറന്ന് പറഞ്ഞ് സഞ്ജു സാംസൺ

സൂപ്പർ കപ്പിൽ ഇന്ന് കിടിലൻ പോരാട്ടങ്ങൾ

കേരളാ ബ്ലാസ്റ്റേഴ്‌സിനെ ഏറ്റെടുക്കാൻ ഗൾഫ് വമ്പന്മാർ; ഇനി കളി മാറും