in , , ,

LOVELOVE

പഞ്ചാബിനെതിരെ തോൽക്കാനുള്ള കാരണമെന്ത്?; തുറന്ന് പറഞ്ഞ് സഞ്ജു സാംസൺ

രാജസ്ഥാന്റെ പരാജയത്തിനു പിന്നാലെ പരാജയ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നായകൻ സഞ്ജു സാംസൺ. ടീമിന്റെ മധ്യ ഓവറുകളാണ് മത്സരപരാജയത്തിന് കാരണമെന്നാണ് സഞ്ജു പറയുന്നത്.

സീസണിലെ രണ്ടാം മത്സരത്തിൽ വിജയം തേടിയിറങ്ങിയ സഞ്ജു സാംസന്റെ രാജസ്ഥാൻ റോയൽസിന് തോൽവി. പഞ്ചാബ് കിംഗ്സിനോട് 5 റൺസിനാണ് രാജസ്ഥാൻ പരാജയപ്പെട്ടത്.

രാജസ്ഥാന്റെ പരാജയത്തിനു പിന്നാലെ പരാജയ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നായകൻ സഞ്ജു സാംസൺ. ടീമിന്റെ മധ്യ ഓവറുകളാണ് മത്സരപരാജയത്തിന് കാരണമെന്നാണ് സഞ്ജു പറയുന്നത്.

വിക്കറ്റുകൾ നഷ്ടമായെങ്കിലും പവർപ്ലെയിൽ നല്ല തുടക്കം നേടിയെടുക്കാൻ ടീമിനായി. എന്നാൽ മധ്യഓവറുകളിൽ കൂടുതൽ ബൗണ്ടറികൾ നേടാനോ റൺസ് കണ്ടെത്താനോ ടീമിന് സാധിച്ചില്ല. ഇതാണ് പരാജയത്തിന് കാരണമായതെന്നാണ് സഞ്ജുവിന്റെ അഭിപ്രായം.

പരാജയപ്പെട്ടെങ്കിലും ടീമിന്റെ പ്രകടനത്തിൽ തൃപ്തിയുണ്ടെന്നും സഞ്ജു പറഞ്ഞു. കേവലം 5ന് മാത്രമാണ് തങ്ങൾ പരാജയപ്പെട്ടതെന്നും മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിച്ചെന്നും സഞ്ജു മത്സരശേഷം പറഞ്ഞു.

ഒരു സിക്സറിന്റെ വ്യത്യാസത്തിലാണ് പരാജയപ്പെട്ടത്. മത്സരത്തിൽ ഒരു സിക്സർ കൂടി പറന്നിരുന്നുവെങ്കിൽ മത്സരം ഞങ്ങൾക്ക് അനുകൂലമായേനെയെന്ന് സഞ്ജു കൂട്ടിച്ചേർത്തു. ഏപ്രിൽ എട്ടിന് ഡൽഹിയോടാണ് ഇനി രാജസ്ഥാന്റെ അടുത്ത മത്സരം.

Also read: ആ 3 താരങ്ങളെ ആദ്യഇലവനിൽ നിന്നും പുറത്താക്കണം; സഞ്ജുവിനോട് രാജസ്ഥാൻ ആരാധകർ

ബ്ലാസ്റ്റേഴ്‌സ് സൂപ്പർ താരം റയോ ബാഴ്സലോണയിലേക്ക്..

ബ്ലാസ്റ്റേഴ്‌സ് ആരാധകർ പഞ്ഞിക്കിടും; വിവാദ നായകന് എഐഎഫ്എഫിന്റെ സംരക്ഷണം