ക്രിസ്റ്റൽ ജോൺ. ഈ പേര് ഇന്ത്യൻ ഫുട്ബോൾ ആരാധകർ അത്ര പെട്ടെന്നൊന്നും മറക്കാൻ സാധ്യതയില്ല. പ്രത്യേകിച്ച് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർ. തങ്ങളുടെ ടീമിന്റെ കിരീട പ്രതീക്ഷകൾ തെറ്റായ നീക്കത്തിലൂടെ തകർത്തു തരിപ്പണമാക്കിയ വിവാദ റഫറി ക്രിസ്റ്റൽ ജോണിനെ ബ്ലാസ്റ്റേഴ്സ് ആരാധകർ എങ്ങനെ മറക്കാനാണ്?
ബംഗളൂരുവിനെതിരെയുള്ള നോകൗട്ട് മത്സരത്തിൽ ഏറെ വിവാദമായ സുനിൽ ഛേത്രിയുടെ ഗോളിന് കാരണക്കാരൻ ക്രിസ്റ്റൽ ജോണാണ്. ക്രിസ്റ്റൽ ജോണിന്റെ തെറ്റായ നടപടിയിൽ പ്രതിഷേധിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് മത്സരം പൂർത്തിയാക്കാതെ കളം വിടുന്നതും വിലക്കു ഉൾപ്പെടെ ഏറ്റുവാങ്ങുന്നത്.
സ്വാഭാവികമായും ക്രിസ്റ്റൽ ജോണിനെതിരെ ബ്ലാസ്റ്റേഴ്സ് ആരാധകരുടെ വലിയ പ്രതിഷേധമുണ്ട്. അത് കണക്കിലെടുത്ത് കേരളത്തിൽ നടക്കുന്ന സൂപ്പർ കപ്പിൽ നിന്നും റഫറി ക്രിസ്റ്റൽ ജോണിനെ ഒഴിവാക്കിയിരിക്കുകയാണ് എ ഐ എഫ് എഫ്.
ക്രിസ്റ്റൽ ജോണിനെതിരെ കേരളത്തിൽ നിന്നും വലിയ പ്രതിഷേധം ഉയരാനുള്ള സാഹചര്യം കണക്കിലെടുത്താണ് സൂപ്പർ കപ്പിനുള്ള റഫറിംഗ് പാനലിൽ നിന്ന് ക്രിസ്റ്റൽ ജോണിനെ ഒഴിവാക്കിയിരിക്കുന്നത്.
Also read; കേരളാ ബ്ലാസ്റ്റേഴ്‌സ് മാപ്പ് പറയാനുള്ള കാരണം ഇതാണ്
ബ്ലാസ്റ്റേഴ്സ് ആരാധകരിൽ നിന്ന് അനിഷ്ട സംഭവങ്ങൾ നടക്കാതിരിക്കാനും ക്രിസ്റ്റൽ ജോണിനെ ഒഴിവാക്കിയതിനു പിന്നിലെ കാരണമാണ്. പ്രമുഖ കായിക മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുലോയാണ് ക്രിസ്റ്റൽ ജോണിനെ സൂപ്പർ കപ്പിൽ നിന്ന് എഐഎഫ്എഫ് ഉൾപ്പെടുത്താത്ത കാര്യം അറിയിച്ചത്.
Also read: ബ്ലാസ്റ്റേഴ്‌സിൽ ശുദ്ധി കലശം തുടങ്ങി; ആരാധകരെ സന്തോഷത്തിലാഴ്ത്തുന്ന രണ്ട് കിടിലൻ നീക്കങ്ങൾ