in , , , ,

LOVELOVE OMGOMG CryCry LOLLOL AngryAngry

ബ്ലാസ്റ്റേഴ്സിൽ ശുദ്ധികലശം തുടങ്ങി; ആരാധകരെ സന്തോഷത്തിലാഴ്ത്തുന്ന രണ്ട് കിടിലൻ നീക്കങ്ങൾ

അടുത്ത സീസണിൽ മികച്ച താരങ്ങളെ സ്വന്തമാക്കാനുള്ള ഉറച്ച നീക്കത്തിൽ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ്. മികച്ച താരങ്ങളെ സ്വന്തമാക്കുക മാത്രമല്ല, ടീമിലെ ചില താരങ്ങളെ റിലീസ് ചെയ്യാനും ബ്ലാസ്റ്റേഴ്‌സ് മറന്നിട്ടില്ല. നിലവിൽ ലഭ്യമാവുന്ന റിപോർട്ടുകൾ അനുസരിച്ച് രണ്ട് താരങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് കരാർ അവസാനിപ്പിച്ചിരിക്കുകയാണ്.

അടുത്ത സീസണിൽ മികച്ച താരങ്ങളെ സ്വന്തമാക്കാനുള്ള ഉറച്ച നീക്കത്തിൽ തന്നെയാണ് ബ്ലാസ്റ്റേഴ്‌സ്. മികച്ച താരങ്ങളെ സ്വന്തമാക്കുക മാത്രമല്ല, ടീമിലെ ചില താരങ്ങളെ റിലീസ് ചെയ്യാനും ബ്ലാസ്റ്റേഴ്‌സ് മറന്നിട്ടില്ല. നിലവിൽ ലഭ്യമാവുന്ന റിപോർട്ടുകൾ അനുസരിച്ച് രണ്ട് താരങ്ങളുമായി ബ്ലാസ്റ്റേഴ്‌സ് കരാർ അവസാനിപ്പിച്ചിരിക്കുകയാണ്.

രണ്ട് പ്രതിരോധ താരങ്ങളുമായിട്ടാണ് ബ്ലാസ്റ്റേഴ്‌സ് കരാർ അവസാനിപ്പിച്ചരിക്കുന്നത്. പ്രതിരോധ താരം ഖബ്രയാണ് ബ്ലാസ്റ്റേഴ്‌സ് കരാർ അവസാനിപ്പിച്ചതിനാൽ ഒന്നാമൻ. നടക്കാനിരിക്കുന്ന സൂപ്പർ കപ്പ് സ്‌ക്വാഡിലും താരത്തെ ഉൾപ്പെടുത്തിയിട്ടില്ല.

നായകൻ ജെസ്സൽ കർനേരിയോയാണ് ബ്ലാസ്റ്റേഴ്‌സ് കരാർ അവസാനിപ്പിച്ച മറ്റൊരു താരം. താരത്തെ ബ്ലാസ്റ്റേഴ്‌സ് സൂപ്പർ കപ്പ് സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിരുന്നെങ്കിലും പരിക്ക് കാരണം താരം സൂപ്പർ കപ്പിൽ നിന്ന് പിന്മാറുകയായിരുന്നു. സൂപ്പർ കപ്പിൽ നിന്ന് പിന്മാറിയ താരം ഇനി ബ്ലാസ്റ്റേഴ്സിൽ കളിക്കില്ല.

ALSO READ: ബ്ലാസ്റ്റേഴ്സിനും സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസിനെതിരെയും ഗുരുതര ആരോപണവുമായി ബ്ലാസ്റ്റേഴ്‌സ് മുൻ പരിശീലകൻ

ഈ സീസൺ അവസാനത്തോടെ ജെസ്സലിന്റെ കരാർ അവസാനിക്കും. താരവുമായി കരാർ പുതുക്കേണ്ട എന്ന നിലപാടിലാണ് ബ്ലാസ്റ്റേഴ്‌സ്. സൂപ്പർ കപ്പ് കഴിഞ്ഞാൽ താരത്തെ റിലീസ് ചെയ്യാമെന്നായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ നീക്കം. എന്നാൽ അതിന് മുമ്പേ താരം പരിക്കേറ്റ് പുറത്താവുകയിരുന്നു.

ALSO READ: ക്ലബ്‌ അടച്ച് പൂട്ടുന്നതാണ് നല്ലത്; ബ്ലാസ്റ്റേഴ്‌സിനെതിരെ ആരാധകർ

അതെ സമയം 2021 ലാണ് ഖബ്ര ബദ്ധവൈരികളായ ബെംഗളൂരു എഫ്സിയിൽ നിന്നും ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് അത്രയൊന്നും ഇഷ്ടമുള്ള താരമല്ലാത്തതിനാലും താരത്തിന്റെ പ്രായവുമൊക്കെ ആദ്യ ഘട്ടത്തിൽ ഖബ്രയ്ക്ക് വിമർശനങ്ങൾ ഉയരാൻ കാരണമായി.എന്നാൽ 2021 22 സീസണിലെ പ്രകടനം കൊണ്ട് ആരാധകരുടെ പ്രിയ താരമായി ഖബ്ര മാറി. ആയ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ പ്രവേശനത്തിനടക്കം നിർണായക പങ്ക് വഹിച്ച താരമാണ് ഖബ്ര. എന്നാൽ കഴിഞ്ഞ സീസണിലെ മികവ് താരത്തിന് ഈ സീസണിൽ തുടരാനായില്ല.

ALSO READ: മഞ്ഞപ്പടയ്ക്ക് മുന്നിൽ ബ്ലാസ്റ്റേഴ്സിനായി കളിക്കാൻ ആഗ്രഹം; ആഗ്രഹം വെളിപ്പെടുത്തി ബെൽജിയം ഫുട്ബോളർ

സൂപ്പർ കപ്പിന് വേണ്ടി റഫറി ക്രിസ്റ്റൽ ജോൺ കേരളത്തിലേക്ക് വരുമോ?? അപ്ഡേറ്റ് ഇതാ..

സൂപ്പർ പരിശീലകൻ തിരിച്ചുവരുന്നു?ഇനി രാജാവാഴ്ചയുടെ കാലം..