in , , ,

OMGOMG AngryAngry LOVELOVE CryCry LOLLOL

ബ്ലാസ്റ്റേഴ്സിനും സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസിനെതിരെയും ഗുരുതര ആരോപണവുമായി ബ്ലാസ്റ്റേഴ്‌സ് മുൻ പരിശീലകൻ

കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ കടുത്ത ആരോപണവുമായി മുൻ പരിശീലകൻ. 2021 – 22 സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ സഹപരിശീലകനായിരുന്ന സ്റ്റെഫാൻ വാൻ ഡെർ ഹെയ്ഡനാണ് ബ്ലാസ്റ്റേഴ്സിനെതിരെ കടുത്ത ആരോപണം ഉന്നയിച്ചിരിക്കുന്നത്.

കേരളാ ബ്ലാസ്റ്റേഴ്സിനെതിരെ കടുത്ത ആരോപണവുമായി മുൻ പരിശീലകൻ. 2021 – 22 സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റെ സഹപരിശീലകനായിരുന്ന സ്റ്റെഫാൻ വാൻ ഡെർ ഹെയ്ഡനാണ് ബ്ലാസ്റ്റേഴ്സിനെതിരെ കടുത്ത ആരോപണം ഉന്നയിച്ചിരിക്കുന്നത്.

2021 – 22 സീസണിൽ ഇവാൻ വുകമനോവിച്ചിന്റെ കൂടെ സഹപരിശീലകനായാണ് വാൻ ഡെർ ഹെയ്ഡൻ എന്ന ബെൽജിയക്കാരൻ ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. എന്നാൽ തൊട്ടടുത്ത സീസണിൽ അദ്ദേഹം ക്ലബ് വിടുകയിരുന്നു. പരിശീലക മേഖലയിൽ വലിയ അനുഭവസമ്പത്തുള്ള വാൻ ഡെർ ഹെയ്ഡൻ ടീമിനോടപ്പം തുടരാത്തത് ആരാധകരെയും ഞെട്ടിച്ചിരുന്നു.

ഇതിനിടയിലാണ് വാൻ ഡെർ ഹെയ്ഡൻ ബ്ലാസ്റ്റേഴ്സിനെതിരെ കടുത്ത ആരോപണം ഉന്നയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ആരാധകരിൽ ചിലർ ക്ലബ് നേതൃത്ത്വത്തിനെ പറ്റിയുള്ള അഭിപ്രായം അദ്ദേഹത്തോട് ചോദിച്ചിരുന്നു. ഇതിന് മറുപടിയായി നൽകിയ ട്വീറ്റിലാണ് വാൻ ഡെർ ഹെയ്ഡന്റെ ആരോപണം.

ബ്ലാസ്റ്റേഴ്സിനൊടൊപ്പമുള്ള തന്റെ ആദ്യ ശമ്പളം ലഭിച്ചത് ടീമിനോടപ്പം ചേർന്നതിന് 4 മാസങ്ങൾക്ക് ശേഷമായിരുന്നുവെന്നാണ് വാൻ ഡെർ ഹെയ്ഡൻ പറയുന്നത്. ഐഎസ്എൽ ഫൈനലിൽ രണ്ട് ദിവസം മുമ്പാണ് തനിക്ക് ബ്ലാസ്റ്റേഴ്‌സ് ശമ്പളം നൽകിയത്.സീസണിൽ ടീം പ്ലേ ഓഫിൽ എത്തിയാൽ കോച്ചിങ് സ്റ്റാഫിന് ബൗണസ് വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാൽ പകുതി ബൗണസ് മാത്രമാണ് ലഭിച്ചതെന്നും അദ്ദേഹം പറയുന്നു.

പകുതി ബോണസ് കിട്ടിയത് പോലും ഒരുപാട് നാളുകൾക്ക് ശേഷമായിരുന്നുവെന്നും ബോണസിന്റെ കാര്യം കരാറിൽ ഉൾപ്പെടുത്തത്തേണ്ട എന്ന് ക്ലബ്ബിന്റെ സ്പോർട്ടിങ് ഡയറക്ടർ ആയ കരോലിസ് സ്കിങ്കിസ് ആവശ്യപെട്ടിരുന്നുവെന്നും അതിനാൽ ബോണസ് വിഷയത്തിൽ നിയമ പരമായി മുന്നോട്ട് പോകാനാവില്ലെന്നും വാൻ ഡെർ ഹെയ്ഡൻ പറയുന്നു.

ALSO READ: സൂപ്പർ താരം ബ്ലാസ്റ്റേഴ്‌സ് വിട്ടു; ഇനി ടീമിനോടപ്പമില്ല

സൂപ്പർ താരം ബ്ലാസ്റ്റേഴ്‌സ് വിട്ടു; ഇനി ടീമിനോടപ്പമില്ല

ഒടുവിൽ കേരള ബ്ലാസ്റ്റേഴ്‌സ് നായകനും ടീം വിടുന്നു..