in , , ,

CryCry OMGOMG LOVELOVE LOLLOL AngryAngry

സൂപ്പർ താരം ബ്ലാസ്റ്റേഴ്‌സ് വിട്ടു; ഇനി ടീമിനോടപ്പമില്ല

കേരളാ ബ്ലാസ്റ്റേഴ്‌സ് നിലവിൽ സൂപ്പർ കപ്പ് ചൂടിലാണ്. നിലവിൽ ബ്ലാസ്റ്റേഴ്‌സ് ചില ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുണ്ടെങ്കിലും സൂപ്പർ കപ്പിന് ശേഷമായിരിക്കും ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ നീക്കങ്ങൾ ശക്തമാക്കുക. ഒരു പിടി മികച്ച താരങ്ങളെ ടീമിലെത്തിക്കാൻ ബ്ലാസ്റ്റേഴ്‌സ് പദ്ധതിയിടുന്നത്. അതെ പോലെ ചില താരങ്ങളെ റിലീസ് ചെയ്യാനും ബ്ലാസ്റ്റേഴ്സിന് പദ്ധതിയുണ്ട്.

എന്നാൽ സൂപ്പർ കപ്പിന് മുന്നോടിയായി തന്നെ ബ്ലാസ്റ്റേഴ്‌സ് ഒരു താരത്തെ റിലീസ് ചെയ്തിരിക്കുകയാണ്. പ്രതിരോധ താരം ഖബ്രയെയാണ് ബ്ലാസ്റ്റേഴ്‌സ് റിലീസ് ചെയ്തിരിക്കുന്നത്. നടക്കാനിരിക്കുന്ന സൂപ്പർ കപ്പ് സ്‌ക്വാഡിലും താരത്തെ ഉൾപ്പെടുത്തിയിട്ടില്ല.

ALSO READ: വിവാദ ഇറങ്ങിപ്പോകൽ; സംഭവത്തിൽ ആദ്യമായി പ്രതികരിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച്

2021 ലാണ് താരം ബദ്ധവൈരികളായ ബെംഗളൂരു എഫ്സിയിൽ നിന്നും ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് അത്രയൊന്നും ഇഷ്ടമുള്ള താരമല്ലാത്തതിനാലും താരത്തിന്റെ പ്രായവുമൊക്കെ ആദ്യ ഘട്ടത്തിൽ ഖബ്രയ്ക്ക് വിമർശനങ്ങൾ ഉയരാൻ കാരണമായി.

ALSO READ: ക്ലബ്‌ അടച്ച് പൂട്ടുന്നതാണ് നല്ലത്; ബ്ലാസ്റ്റേഴ്‌സിനെതിരെ ആരാധകർ

എന്നാൽ 2021 22 സീസണിലെ പ്രകടനം കൊണ്ട് ആരാധകരുടെ പ്രിയ താരമായി ഖബ്ര മാറി. ആയ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഫൈനൽ പ്രവേശനത്തിനടക്കം നിർണായക പങ്ക് വഹിച്ച താരമാണ് ഖബ്ര. എന്നാൽ കഴിഞ്ഞ സീസണിലെ മികവ് താരത്തിന് ഈ സീസണിൽ തുടരാനായില്ല.

ALSO READ: സൂപ്പർ താരം മടങ്ങിയെത്തുന്നു; ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷവാർത്ത

താരത്തിന്റെ മോശം ഫോമും സന്ദീപ് സിംഗിന്റെ പ്രകടനവുമൊക്കെ താരത്തെ സൈഡ് ബെഞ്ചിൽ തന്നെയിരുത്തി. ഈ സീസൺ അവസാനം ബ്ലാസ്റ്റേഴ്സിൽ കരാർ അവസാനിക്കുന്ന ഖബ്രയെ ഇതിനോടകം തന്നെ ബ്ലാസ്റ്റേഴ്‌സ് റിലീസ് ചെയ്തിരിക്കുകയാണ്.

ALSO READ: ലൂണയ്ക്ക് പുറമെ മറ്റൊരു സൂപ്പർ താരം കൂടി സൂപ്പർകപ്പിനില്ല

സാഫ് കപ്പ് കളിക്കാൻ സൗദി അറേബ്യയും മലേഷ്യക്കും ക്ഷണം

ബ്ലാസ്റ്റേഴ്സിനും സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസിനെതിരെയും ഗുരുതര ആരോപണവുമായി ബ്ലാസ്റ്റേഴ്‌സ് മുൻ പരിശീലകൻ