ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ അവസാനിച്ചുകൊണ്ട് ഹീറോ സൂപ്പർ കപ്പ് ടൂർണമെന്റിനു ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ആരാധകർക്ക് സങ്കടവാർത്ത.
ഹെർമൻ ജോത് കബ്രക്ക് പിന്നാലെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ മറ്റൊരു താരം കൂടി ടീമിനോട് വിട പറയുകയാണ്. ഹീറോ സൂപ്പർ കപ്പ് ടീമിൽ ഇടം നേടിയിരുന്നെങ്കിലും പരിക്ക് കാരണം ജെസൽ കളിക്കില്ല.
കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ നായകനായ ജെസലാണ് ഈ സീസൺ അവസാനത്തോടെ കരാർ അവസാനിക്കുന്നതിനാൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിൽ നിന്നും വിട പറയുന്നത്.
പരിക്ക് കാരണം ജെസൽ സൂപ്പർ കപ്പിൽ പങ്കെടുക്കില്ലെന്ന് പ്രമുഖ മാധ്യമപ്രവർത്തകനായ മാർക്കസ് മെർഗുൽഹോ പറഞ്ഞു. കരാർ പുതുക്കാനുള്ള കാര്യമായ നീക്കങ്ങളൊന്നും ക്ലബ്ബും താരവും തമ്മിൽ എടുത്തിട്ടില്ലാത്തതിനാൽ ഈ സീസൺ അവസാനത്തോടെ താരത്തിന്റെ കരാർ അവസാനിക്കും.
ഗോവ സ്വദേശിയായ താരം ഗോവ ലീഗിൽ കളിക്കുന്ന ഡെമ്പോ ടീമിൽ നിന്നുമാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിലെത്തുന്നത്. തുടർന്ന് ബ്ലാസ്റ്റേഴ്സിന് വേണ്ടി ബൂട്ട് കെട്ടിയ താരം നിരവധി മത്സരങ്ങളിൽ ബ്ലാസ്റ്റേഴ്‌സ് നായകന്റെ ആംബാൻഡണിഞ്ഞു.