in , ,

LOVELOVE AngryAngry CryCry LOLLOL OMGOMG

എഐഎഫ്എഫിനെ പേടിച്ചിട്ടല്ല; ബ്ലാസ്റ്റേഴ്‌സ് മാപ്പ് പറഞ്ഞതിന് പിന്നിലെ കാരണം മറ്റൊന്നാണ്

സംഭവത്തിൽ മാപ്പ് പറയാൻ ബ്ലാസ്റ്റേഴ്സിന് വ്യക്തമായ ചില കാരണങ്ങൾ കൂടിയുണ്ട്. മാപ്പ് പറഞ്ഞാൽ പിഴ തുക ഉയരാതെ നോക്കാമെന്നും എഐഎഫ്എഫ് അപ്പീലിലിൽ ഇനി വിലക്കും പിഴയും കുറയുമെന്നും മാത്രമല്ല, മറ്റൊരു ഘടകം കൂടി ബ്ലാസ്‌റ്റേഴ്‌സിനെ മാപ്പ് പറയാൻ പ്രേരിപ്പിച്ചിട്ടുണ്ട്.

ബംഗളുരു എഫ്സിക്കെതിരായ നോക്ക്ഔട്ട് മത്സരത്തിൽ ഇറങ്ങിപ്പോയതിന് കേരളാ ബ്ലാസ്റ്റേഴ്‌സിനെതിരെയും പരിശീലകൻ ഇവാൻ വുകമനോവിച്ചിനെതിരെയും കടുത്ത നടപടിയാണ് എഐഎഫ്എഫ് സ്വീകരിച്ചത്.ക്ലബിന് 4 കോടി രൂപ പിഴയും പരിശീലകന് 5 ലക്ഷം രൂപ പിഴയും വിധിച്ച എഐഎഫ്എഫ് പരിശീലകൻ ഇവാൻ വുകമനോവിച്ചിന് 10 മത്സരങ്ങളിൽ വിലക്ക് ഏർപ്പെടുത്തുകയും ചെയ്തു. കൂടാതെ ക്ലബ്ബിനോടും പരിശീലകനോടും പരസ്യമായി മാപ്പ് പറയാനും മാപ്പ് പറഞ്ഞില്ലെങ്കിൽ പിഴ വർദ്ധിപ്പിക്കുമെന്നും എഐഎഫ്എഫ് നിർദേശിച്ചു.

എഐഎഫ്എഫിന്റെ നിർദേശപ്രകാരം കഴിഞ്ഞ ദിവസം കേരളാ ബ്ലാസ്റ്റേഴ്‌സ് വിഷയത്തിൽ മാപ്പ് പറഞ്ഞ് രംഗത്ത് വന്നിരുന്നു. ക്ലബ്ബിന്റെ സോഷ്യൽ മീഡിയ പേജിലാണ് ക്ലബ്‌ മാപ്പ് പറഞ്ഞത്. ബംഗളുരു എഫ്സിക്കെതിരായ മത്സരത്തിൽ ഇറങ്ങിപോയത് അപക്വമായെന്നും വിഷയത്തിൽ ഖേദികരിക്കുന്നു എന്നുമാണ് ബ്ലാസ്റ്റേഴ്‌സ് ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നത്. ബ്ലാസ്റ്റേഴ്‌സ് പരിശീലകനും സംഭവത്തിൽ പരസ്യമായി ഖേദം പ്രകടിപ്പിച്ചിരുന്നു.

എന്നാൽ ക്ലബ്ബിന്റെയും പരിശീലകന്റെയും മാപ്പ് പറച്ചിലിൽ ആരാധകർ അത്ര തൃപ്‌തരല്ല. ഒരു വർഷം വിലക്കേർപ്പെടുത്തേണ്ടി വന്നാലും മാപ്പ് പറയാൻ പാടില്ല എന്നായിരുന്നു പല ആരാധകരുടെയും അഭിപ്രായം.ക്ലബ്‌ മാപ്പ് പറഞ്ഞത് മലയാളികളുടെ അഭിമാനം കളയുന്ന ഏർപ്പാടായെന്നും ഇതിലും നല്ലത് ക്ലബ്ബ്‌ പൂട്ടിപ്പോകുന്നതാണ് നല്ലതെന്ന് പലരും രോഷത്തോടെ പറയുന്നുണ്ട്.എന്നാൽ സംഭവത്തിൽ മാപ്പ് പറയാൻ ബ്ലാസ്റ്റേഴ്സിന് വ്യക്തമായ ചില കാരണങ്ങൾ കൂടിയുണ്ട്. മാപ്പ് പറഞ്ഞാൽ പിഴ തുക ഉയരാതെ നോക്കാമെന്നും എഐഎഫ്എഫ് അപ്പീലിലിൽ ഇനി വിലക്കും പിഴയും കുറയുമെന്നും മാത്രമല്ല, മറ്റൊരു ഘടകം കൂടി ബ്ലാസ്‌റ്റേഴ്‌സിനെ മാപ്പ് പറയാൻ പ്രേരിപ്പിച്ചിട്ടുണ്ട്.

ക്ലബ്ബിന്റെ സാമ്പത്തിക വിഷയം തന്നെയാണ് ആ കാരണം. സാമ്പത്തിമായി വലിയ ലാഭത്തിൽ മുന്നോട്ട് പോകുന്ന ക്ലബല്ല ബ്ലാസ്റ്റേഴ്‌സ്. ഐഎസ്എല്ലിലെ മറ്റ് ചില ക്ലബ്ബുകളെ താരതമ്യം ചെയ്യുമ്പോൾ സാമ്പത്തികമായി അൽപം പുരോഗതി ബ്ലാസ്റ്റേഴ്സിനുണ്ട്. എഐഎഫ്എഫിന്റെ പിഴയിൽ ക്ലബിന് സാമ്പത്തിക പ്രതിസന്ധി ഉണ്ടായാൽ ക്ലബ് ലക്ഷ്യം വെയ്ക്കുന്ന പല ട്രാൻസ്ഫറുകളും മുടങ്ങും.

ALSO READ; വിവാദ ഇറങ്ങിപ്പോകൽ; സംഭവത്തിൽ ആദ്യമായി പ്രതികരിച്ച് കേരളാ ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകമനോവിച്ച്

ക്ലബിന് ആരാധകരുടെ പണം സ്വീകരിച്ച് സാമ്പത്തിക പ്രതിസന്ധി മറികടക്കമായിരുന്നില്ലേ എന്ന് പലരും ചോദിക്കുമെങ്കിലും അതൊന്നും അത്ര പ്രായോഗിക രീതിയല്ല. ക്ലബ് ഉടമകളുടെ കയ്യിൽ കോടിക്കണക്കിന് പണമുണ്ടെങ്കിലും ഇതൊക്കെ ഒരു വ്യവസായം എന്ന നിലയിൽ ഉടമകൾ ക്ലബിന് വേണ്ടി മാറ്റി വെയ്ക്കുന്ന തുകയ്ക്കും ആ തുക ഉപയോഗിക്കുന്നതിലും ചില വ്യവസ്ഥകൾ ക്ലബിനുണ്ട്. അതൊക്കെ പരിഗണിച്ച് കൊണ്ടായിരിക്കണം ക്ലബ്ബ് വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കടക്കരുതെന്ന കാര്യം കൂടി മുന്നിൽ കണ്ട് ബ്ലാസ്റ്റേഴ്‌സ് മാപ്പ് പറയാൻ തയ്യാറായത്.

ALSO READ: ക്ലബ്‌ അടച്ച് പൂട്ടുന്നതാണ് നല്ലത്; ബ്ലാസ്റ്റേഴ്‌സിനെതിരെ ആരാധകർ

അയ്യേ!! ഇത്രക്കും മോശമാണോ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ്, ഇത് ഫാൻസ്‌ അർഹിക്കുന്നതല്ല..

ബ്ലാസ്റ്റേഴ്സിന് വമ്പൻ തിരിച്ചടി, ബ്ലാസ്റ്റേഴ്സിനെ മുന്നിൽ നിന്നും നയിക്കാൻ ആര് മുന്നോട്ട് വരും??