കേരള ബ്ലാസ്റ്റേഴ്‌സ് ഇതിലും മികച്ച മാനേജ്മെന്റിനെയും ട്രോഫികളും അർഹിക്കുന്നുണ്ടെന്ന് കഴിഞ്ഞ സീസണിലെ ബ്ലാസ്റ്റേഴ്സിന്റെ സഹപരിശീലകൻ.
കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ അസിസ്റ്റന്റ് പരിശീലകനായ ബെൽജിയം സ്വദേശി സ്റ്റീഫൻ വാൻ ഡർ ഹെയ്ഡനാണ് ഇക്കാര്യം പറയുന്നത്.
കഴിഞ്ഞ സീസൺ അവസാനിച്ചതിന് ശേഷം കേരള ബ്ലാസ്റ്റേഴ്സിനോട് വിട പറഞ്ഞ അദ്ദേഹം ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് തന്നോട് ചെയ്ത ചതിയെ കുറിച്ച് പറഞ്ഞിരുന്നു.
സീസണിലെ തനിക്ക് ഓരോ മാസവും ലഭിക്കേണ്ട സാലറി ഐഎസ്എൽ ഫൈനൽ മത്സരത്തിന് 2 ദിവസം മുൻപ് മാത്രമാണ് ലഭിച്ചതെന്നും, ടീമിനെ ഫൈനലിൽ എത്തിക്കുന്നതിൽ മുൻകൂട്ടി വാഗ്ദാനം നൽകിയിരുന്ന ബോണസ് മുഴുവനായും ലഭിച്ചിട്ടില്ലന്നും അദ്ദേഹം പറഞ്ഞു.
തുടർന്ന് ഫിഫക്ക് പരാതി നൽകുകയും, ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന് മെസ്സേജ് അയച്ചപ്പോൾ മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകരും ക്ലബ്ബും ഇതിലും മികച്ച മാനേജ്മെന്റിനെ അർഹിക്കുണ്ടെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
ഇത്രയും മികച്ച ഫാൻബേസ്, ബ്രാൻഡ് വാല്യൂയുള്ള കേരള ബ്ലാസ്റ്റേഴ്‌സ് ക്ലബ്ബ് ഇപ്പോഴും നഷ്ടത്തിലാണ് പോകുന്നതെന്നും, ക്ലബ്ബിനോടുള്ള നിലവിലെ മാനേജ്മെന്റിന്റെ കാര്യക്ഷമതക്കെതിരെയും നിരവധി ആരാധകർ നിരാശയും സങ്കടവും രേഖപ്പെടുത്തി രംഗത്തെത്തുന്നുണ്ട്.