in ,

LOVELOVE OMGOMG AngryAngry CryCry LOLLOL

ബ്ലാസ്റ്റേഴ്സിന് വമ്പൻ തിരിച്ചടി, ബ്ലാസ്റ്റേഴ്സിനെ മുന്നിൽ നിന്നും നയിക്കാൻ ആര് മുന്നോട്ട് വരും??

ഹീറോ സൂപ്പർ കപ്പിന്റെ ആരവങ്ങളിലേക്കും ആവേശങ്ങളിലേക്കും കേരളം കടക്കാൻ ഒരുങ്ങവേ ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ മേജർ കിരീടം സ്വന്തം നാട്ടിൽ നിന്നും നേടാനാവുമെന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി.

ഹീറോ സൂപ്പർ കപ്പിന്റെ ആരവങ്ങളിലേക്കും ആവേശങ്ങളിലേക്കും കേരളം കടക്കാൻ ഒരുങ്ങവേ ക്ലബ്ബിന്റെ ചരിത്രത്തിലെ ആദ്യ മേജർ കിരീടം സ്വന്തം നാട്ടിൽ നിന്നും നേടാനാവുമെന്ന പ്രതീക്ഷയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി.

മലബാറിലെ കോഴിക്കോട്, മലപ്പുറം സ്ഥലങ്ങളിൽ വെച്ച് നടക്കുന്ന സൂപ്പർ കപ്പ്‌ മത്സരങ്ങളിൽ കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ മത്സരങ്ങൾ അരങ്ങേറുന്നത്.

സൂപ്പർ കപ്പിനെ ഏറെ ആവേശത്തോടെ ആരാധകർ വരവേൽക്കുമ്പോൾ നിരാശ നൽകുന്ന വാർത്തയെന്തെന്നാൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിന്റെ ആദ്യ രണ്ട് സ്ഥാനങ്ങളിലുള്ള ക്യാപ്റ്റൻമാർ ഇത്തവണ സൂപ്പർ കപ്പ്‌ കളിക്കാനില്ല എന്നതാണ്.

ജെസൽ, അഡ്രിയാൻ ലൂണ എന്നീ നായകൻമാരുടെ അഭാവത്തിൽ സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിനെ ആര് നയിക്കും എന്ന ചോദ്യമാണ് ആരാധകർ ഉയർത്തുന്നത്.

നായകപദവി വഹിച്ചു ശീലമുള്ള സ്പാനിഷ് താരം വിക്ടർ മോംഗിൽനെ പോലെയുള്ള സൂപ്പർ താരങ്ങളുടെ പേരുകളാണ് ക്യാപ്റ്റൻ സ്ഥാനത്തേക്ക് ആരാധകരുടെ ഭാഗത്ത്‌ നിന്നും ഉയരുന്നത്.

സ്വന്തം കാണികൾക്ക് മുന്നിൽ വെച്ച് സ്വന്തം നാട്ടിൽ നടക്കുന്ന നിർണ്ണായക ടൂർണമെന്റിൽ കിരീടം നേടുവാൻ മികച്ച ടീമിനെ അണിനിരത്താൻ ശ്രമിക്കുന്ന കേരള ബ്ലാസ്റ്റേഴ്സിനെ മുന്നിൽ നിന്നും നയിക്കുന്ന പുതിയ നായകൻ ആരാണെന്ന് നമുക്ക് കാത്തിരുന്നു കാണാം.

എഐഎഫ്എഫിനെ പേടിച്ചിട്ടല്ല; ബ്ലാസ്റ്റേഴ്‌സ് മാപ്പ് പറഞ്ഞതിന് പിന്നിലെ കാരണം മറ്റൊന്നാണ്

ലമ്പാർഡ് വീണ്ടും ചെൽസിയിലേക്ക്