ചെൽസിയുടെ ഇതിഹാസ താരം ഫ്രാങ്ക് ലമ്പാർഡ് വീണ്ടും ചെൽസിയിലേക്ക്. പരിശീലകനായാണ് ലമ്പാർഡ് വീണ്ടും ചെൽസിയിലേക്കെത്തുന്നത്. നേരത്തെ പരിശീലകൻ ഗ്രഹാം പോട്ടറെ ചെൽസി പുറത്താക്കിയിരുന്നു.
സീസണിലെ മോശം പ്രകടനത്തെ തുടർന്നാണ് പോട്ടറെ ചെൽസി പുറത്താക്കിയത്. പോട്ടർക്ക് പകരം താൽകാലിക പരിശീലകനായാണ് ലമ്പാർഡ് വീണ്ടും ചെൽസിയിലെക്ക് എത്തുന്നത്.
പോട്ടറിന് പകരം ഒരു സ്ഥിരം പരിശീലകനെ ചെൽസി അന്വേഷിക്കുന്നുണ്ട്. നഗൽസ്മാൻ, ലൂയിസ് എൻട്രികെ എന്നിവരാണ് ചെൽസിയുടെ മുൻഗണന പട്ടികയിലുള്ളത്.
സ്ഥിരം പരിശീലകനെ പെട്ടെന്ന് നിയമിക്കുന്നതിന് പകരം നീണ്ട ചർച്ചകൾക്കും ആലോചനകൾക്കും ശേഷം നിയമിക്കാമെന്ന തീരുമാനത്തിലാണ് ചെൽസി മാനേജ്മെന്റ് ഉള്ളത്.
അതിനാലാണ് സ്ഥിരം പരിശീലകന് മുന്നോടിയായി താൽക്കാലിക പരിശീലകനായി വീണ്ടും ലമ്പാർഡിനെ ചെൽസി കൊണ്ടുവരുന്നത്. നേരത്തെ ചെൽസിയെ പരിശീലിപ്പിച്ച പരിചയം ഉള്ളതുകൊണ്ട് തന്നെയാണ് ചെൽസി മുൻഗണന നൽകിയത്. ലമ്പാർഡിനെ താൽക്കാലിക പരിശീലകനാക്കിയുള്ള ഔദ്യോഗിക പ്രഖ്യാപനം ചെൽസി ഉടൻ നടത്തും.
Also read: ബ്രസീലിന്റെ പരിശീലകനായി എത്തുമോ? ഒടുവിൽ പ്രതികരിച്ച് ആഞ്ചലോട്ടി