in , ,

പരിക്ക്; ഒരു വിദേശ താരത്തിന് കൂടി ഐപിഎൽ നഷ്ടമാവുന്നു

പരിക്കു മൂലം ഒരു വിദേശ താരത്തിന് കൂടി ഈ ഐപിഎൽ സീസൺ നഷ്ടമാകും. ശ്രേയസ് അയ്യർ, കെയിൽ ജാമിസൺ, ജസ്‌പ്രീത് ബുമ്ര തുടങ്ങിയ സൂപ്പർ താരങ്ങൾക്ക് നേരത്തെ തന്നെ ഈ ഐപിഎൽ സീസൺ നഷ്ടമായിരുന്നു.

പരിക്കു മൂലം ഒരു വിദേശ താരത്തിന് കൂടി ഈ ഐപിഎൽ സീസൺ നഷ്ടമാകും. ശ്രേയസ് അയ്യർ, കെയിൽ ജാമിസൺ, ജസ്‌പ്രീത് ബുമ്ര തുടങ്ങിയ സൂപ്പർ താരങ്ങൾക്ക് നേരത്തെ തന്നെ ഈ ഐപിഎൽ സീസൺ നഷ്ടമായിരുന്നു.

ഇപ്പോഴിതാ ഒരു വിദേശ താരത്തിന് കൂടി ഐപിഎൽ നഷ്ടമായിരിക്കുകയാണ്. റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ ഇംഗ്ലീഷ് പേസർ റീസെ ടുപ്ലേയ്ക്കാണ് പരിക്ക് കാരണം ഈ സീസൺ നഷ്ടമായിരിക്കുന്നത്.

Also read: ആ 3 താരങ്ങളെ ആദ്യ ഇലവനിൽ നിന്നും പുറത്താക്കണം; സഞ്ജുവിനോട് രാജസ്ഥാൻ ആരാധകർ

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. പരിക്കേറ്റതാരത്തിന് ഇനി ഈ ഐപിഎൽ സീസണിൽ കളിക്കാനാവില്ലെന്ന് ബാംഗ്ലൂർ വ്യക്തമാക്കി.

മുംബൈ ഇന്ത്യൻസിനെതിരെയുള്ള തങ്ങളുടെ ആദ്യ മത്സരത്തിലാണ് ബാംഗ്ലൂർ പേസർ ടൂപ്ലെയ്ക്ക് പരിക്കേൽക്കുന്നത്. പരിക്കേറ്റതാരം മത്സരം പൂർത്തിയാക്കാതെ കളം വിടുകയായിരുന്നു.

മത്സരത്തിൽ മുംബൈ ഇന്ത്യൻസിന്റെ അപകടകാരിയായ ബാറ്റർ കാമറൂൺ ഗ്രീനിനെ പുറത്താക്കിയത് ടൂപ്ലെയാണ്. മത്സരത്തിൽ പരിക്കേറ്റത് മൂലം ആകെ രണ്ട് ഓവർ മാത്രമാണ് താരമെറിഞ്ഞത്.

താരത്തിന് പരിക്കേറ്റത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വലിയ പ്രതിസന്ധിയാണ്. നേരത്തെ അവരുടെ പേസർ ജോഷ് ഹേസൽ വുഡിന്റെ പരിക്കുകാരണം ഏഴോളം മത്സരങ്ങൾ നഷ്ടമാകും. ഇതിനിടയിലാണ് മറ്റൊരു പേസറായ ടൂപ്ലെയ്ക്ക് കൂടി പരിക്കേൽക്കുന്നത്.

ബ്ലാസ്റ്റേഴ്‌സ് ആരാധകർ പഞ്ഞിക്കിടും; വിവാദ നായകന് എഐഎഫ്എഫിന്റെ സംരക്ഷണം

റോണോയ്ക്കും മുകളിൽ മെസ്സി; വീണ്ടും ഫുട്ബോൾ ലോകത്തെ ഗോട്ടായി മിശിഹാ