ലോകഫുട്ബോളിലെ ഏറ്റവും മൂല്യമേറിയതും മികച്ചതുമായ താരമാണ് ലയണൽ മെസ്സി. ഒരു ലോക കിരീടമില്ലാതെ മെസ്സി പൂർണനാകില്ലെന്ന് പറഞ്ഞവർക്ക് മുന്നിൽ ഖത്തറിൽ ഒരു ലോകകിരീടം നേടി മെസ്സി മറുപടി നൽകി. അങ്ങനെ ഫുടബോൾ ലോകത്തെ സകല റെക്കോർഡുകളും പുരസ്കാരങ്ങളും തന്റെ പേരിലാക്കിയ താരമാണ് മെസ്സി.
എന്നാൽ മെസ്സിയുടെ മികവിനെ മറികടക്കാൻ പ്രധാന എതിരാളിയായ റൊണാൾഡോയും ആരാധകരും ഏറെ പാട്പെടുന്നുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും പുറത്താക്കിയതിന് ശേഷം പുതിയൊരു ക്ലബിന് വേണ്ടി അലഞ്ഞ റൊണാൾഡോ ഒടുവിൽ എത്തിപ്പെട്ടത് സൗദി പ്രൊ ലീഗിലാണ്.
ഏതാണ്ട് 200 മില്യൺ പ്രതിഫലകരാറിലാണ് റൊണാൾഡോ സൗദി ക്ലബായ അൽ നസ്റിലേക്ക് കൂടുമാറുന്നത്. 38 കാരനായ താരത്തിന് 200 മില്യൺ പ്രതിഫല കരാർ ലഭിച്ചത് അദ്ദേഹത്തിൻറെ ആരാധകർ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാക്കുകയും ചെയ്തു. മെസിയുടെ പ്രതിഭയെ മറികടക്കാനാണ് 38 വയസ്സായിട്ടും അദ്ദേഹത്തിന് ഇത്രയും വലിയ തുക കരാറായി ലഭിച്ചത് എന്ന കാര്യം റോണോ ആരാധകർ ഏറ്റെടുത്തത്.
എന്നാലിപ്പോൾ റൊണാൾഡോയുടെ പ്രതിഫലത്തുകയുടെ ഇരട്ടിയിലേറെ തുക വാഗ്ദാനം വന്നിരിക്കുകയാണ് മെസ്സിക്ക്. റൊണാൾഡോയ്ക്ക് 200 മില്യൺ ആണെങ്കിൽ മെസ്സിക്ക് വന്നത് 200 മില്യൺ യൂറോയുടെ ഓഫറാണ്. അതായത് റോണോയെക്കാൾ ഇരട്ടി പ്രതിഫലം.
ALSO READ: ബ്രസീലിന്റെ പരിശീലകനാവുമോ? ഒടുവിൽ പ്രതികരിച്ച് ആഞ്ചലോട്ടി
സൗദി ക്ലബായ അൽ ഹിലാലാണ് മെസ്സിക്ക് മുന്നിൽ ഈ ഓഫർ മുന്നോട്ട് വെച്ചത്. ഈ ഓഫറിന് മെസ്സി സമ്മതം മൂളിയാൽ ലോകഫുട്ബോളിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരമായി മെസ്സി മാറും. കൂടാതെ ഈ പ്രായത്തിലും ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്നുവെന്ന റോണോ ആരാധകരുടെ സോഷ്യൽ മീഡിയ പ്രചാരണവും ഇതോടെ അവസാനിക്കും.
ALSO READ: പോട്ടറിന് പകരം ചെൽസിയെ കളി പഠിപ്പിക്കാൻ എത്തുന്നത് കിടിലൻ പരിശീലകൻ