in ,

LOVELOVE CryCry OMGOMG LOLLOL AngryAngry

ഇവാൻ ആശാന് പകരം ശക്തരായ പരിശീലകന്മാരുണ്ടെന്ന് ബ്ലാസ്റ്റേഴ്‌സ് എസ്ഡി

സൂപ്പർ പരിശീലകൻ ഇവാൻ വുകോമനോവിച് ഇല്ലെങ്കിലും സൂപ്പർ കപ്പ്‌ ടൂർണമെന്റിന് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയെ സഹായിക്കാൻ ശക്തരായ കോച്ചിങ് സ്റ്റാഫുകൾ പകരം ഉണ്ടെന്ന് ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ.

സൂപ്പർ പരിശീലകൻ ഇവാൻ വുകോമനോവിച് ഇല്ലെങ്കിലും സൂപ്പർ കപ്പ്‌ ടൂർണമെന്റിന് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയെ സഹായിക്കാൻ ശക്തരായ കോച്ചിങ് സ്റ്റാഫുകൾ പകരം ഉണ്ടെന്ന് ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറക്ടർ.

ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് ഇവാൻ വുകോമനോവിചിന്റെ അഭാവത്തെ കുറിച്ച് കരോലിസ് സ്കിൻകിസ് സംസാരിച്ചത്.

ഇന്ത്യൻ സൂപ്പർ ലീഗിലെ വിവാദകരമായ ഇറങ്ങിപോകലിനെ തുടർന്ന് 10 മത്സരങ്ങളിലാണ് ബ്ലാസ്റ്റേഴ്‌സ് പരിശീലകന് ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ ബാൻ ഏർപ്പെടുത്തിയത്

“ഇവാൻ വുകോമാനോവിച് ഇല്ലാത്തതിനാൽ ഞങ്ങൾക്ക് മറ്റൊരു ചോയ്സ് മുന്നിലില്ല, ഈ സാഹചര്യം അംഗീകരിക്കേണ്ടതുണ്ട്. പരിശീലക സ്ഥാനത്ത് നിന്ന് അദ്ദേഹത്തിനു മത്സരങ്ങൾ നിയന്ത്രിക്കാനാവില്ല.”

“പക്ഷെ ഞങ്ങൾക്ക് ഫ്രാങ്ക് ഡൗവൻ, ഇഷ്ഫാഖ് അഹമ്മദ് എന്നീ പരിചയസമ്പന്നരായ രണ്ട് അസിസ്റ്റന്റ് പരിശീലകന്മാരുണ്ട്. ഞങ്ങളുടെ പക്കലുള്ളവരെ ഞങ്ങൾ വിശ്വസിക്കുന്നു, അവർക്ക് ഈ ഗെയിമുകൾ നിയന്ത്രിക്കാനുള്ള നിലവാരമുണ്ട്.”

“ഇത് ഒരു പ്രധാന കളിക്കാരൻ ഇല്ലാത്തത് പോലെയാണ്. അവൻ ഇല്ലെങ്കിൽ അത് ടീമിനെ നശിപ്പിക്കും, പക്ഷേ ഞങ്ങൾക്ക് ഉള്ളതുപോലെ സ്റ്റാഫ് ശക്തരാണെങ്കിൽ സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുമെന്ന് ഞാൻ കരുതുന്നു.” – കരോലിസ് സ്കിൻകിസ് പറഞ്ഞു.

ഹീറോ സൂപ്പർ കപ്പ്‌ മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സോണി 2, ഫാൻകോഡ് എന്നിവയിൽ ലഭ്യമാണ്.

റോണോയ്ക്കും മുകളിൽ മെസ്സി; വീണ്ടും ഫുട്ബോൾ ലോകത്തെ ഗോട്ടായി മിശിഹാ

ഐഎസ്എലിനെക്കാൾ കഠിനം സൂപ്പർ കപ്പോ?? ബ്ലാസ്റ്റേഴ്‌സ് എസ്ഡി പറഞ്ഞത്..