in , ,

CryCry LOLLOL

ചെന്നൈ ക്യാമ്പിൽ വീണ്ടും പരിക്ക്; 3 താരങ്ങളുടെ കാര്യത്തിൽ ആശങ്ക

കളിച്ച 3 മത്സരങ്ങളിൽ രണ്ട് വിജയം നേടി പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ചെന്നൈയുടെ സ്ഥാനമെങ്കിലും ചെന്നൈ ക്യാമ്പിൽ നിന്നും പുറത്ത് വരുന്ന വാർത്തകൾ അത്ര ശുഭകരമല്ല. 3 താരങ്ങളുടെ ആരോഗ്യ നിലയാണ് ആരാധകരെയും ടീമിനെയും ആശങ്കയിലാഴ്ത്തുന്നത്.

ഇത്തവണ ലേലത്തിൽ വൻ തുക നൽകി സ്വന്തമാക്കിയ സ്റ്റാർ ഓൾറൗണ്ടർ ബെൻസ്റ്റോക്ക് വീണ്ടും പരിക്കിന്റെ പിടിയിലാണ്. കണങ്കാലിന് പരിക്കേറ്റ താരം ഒരാഴ്ച പുറത്തിരിക്കേണ്ടി വരും. മുംബൈയ്ക്കെതിരായ മത്സരത്തിൽ കളിക്കാത്ത താരം രാജസ്ഥാൻ റോയൽസിനെതിരായ അടുത്ത മത്സരത്തിലും ചെന്നൈയ്ക്ക് വേണ്ടി ഇറങ്ങില്ല.

കൂടാതെ അവസാന മത്സരത്തിൽ കളിക്കാത്ത മറ്റൊരു താരമായ മോയിൻ അലിയുടെ അവസ്ഥയും അൽപം ആശങ്ക നൽകുന്നതാണ്. താരത്തിന് ഫുഡ് പോയിഷനാണ്. ഇത് ഭേദമായിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. അതിനാൽ താരവും അടുത്ത മത്സരത്തിൽ ഉണ്ടാവുമോ എന്ന കാര്യം ഉറപ്പില്ല.

കൂടാതെ അവസാന മത്സരത്തിൽ പരിക്കേറ്റ ദീപക് ചഹാറിന്റെ കാര്യവും ആശങ്കയിലാണ്. താരത്തിന് പരിക്ക് കാരണം ചുരുങ്ങിയത് 5 മത്സരമെങ്കിലും നഷ്ടമാവുമെന്നാണ് റിപ്പോർട്ട്.

ALSO READ: ആ 3 താരങ്ങളെ ആദ്യ ഇലവനിൽ നിന്ന് പുറത്താക്കണം; സഞ്ജുവിനോട് രാജസ്ഥാൻ ആരാധകർ

3 പേരുടെ പരിക്കും ആരോഗ്യ പ്രശ്‌നവും ചെന്നൈയ്ക്ക് വൻ തിരിച്ചടിയാണ്. കാരണം ടീമിലെ നിർണായക താരങ്ങളാണ് മൂവരും.

അൽവരോ വസ്കസിനു വേണ്ടി സെവൻസ് ക്ലബ്ബ് രംഗത്ത് – റൂമർ

ഹീറോ സൂപ്പർ കപ്പ്‌ ആര് നേടും? പ്രവചനവുമായി ഐഎസ്എൽ വിദഗ്ധർ