in ,

AngryAngry LOLLOL CryCry LOVELOVE OMGOMG

ഹീറോ സൂപ്പർ കപ്പ്‌ ആര് നേടും? പ്രവചനവുമായി ഐഎസ്എൽ വിദഗ്ധർ

കേരളത്തിൽ വെച്ച് നടക്കുന്ന ഹീറോ സൂപ്പർ കപ്പ്‌ ടൂർണമെന്റിൽ ഇത്തവണ ആര് കിരീടം നേടുമെന്ന് പ്രവചനവുമായി ഇന്ത്യൻ സൂപ്പർ ലീഗ് വിദഗ്ധർ.

കേരളത്തിൽ വെച്ച് നടക്കുന്ന ഹീറോ സൂപ്പർ കപ്പ്‌ ടൂർണമെന്റിൽ ഇത്തവണ ആര് കിരീടം നേടുമെന്ന് പ്രവചനവുമായി ഇന്ത്യൻ സൂപ്പർ ലീഗ് വിദഗ്ധർ.

ഐഎസ്എൽ പണ്ഡിറ്റുകളായ എറിക് പാർത്താലു, പോൾ മെസേഫീൽഡ്, ഫിൽ ബ്രൗൺ എന്നിവരാണ് തങ്ങളുടെ പ്രവചനങ്ങൾ വെളിപ്പെടുത്തിയത്.

ഇത്തവണ ജംഷഡ്പൂര് എഫ്സി കപ്പ്‌ നേടുമെന്നും, കൂടാതെ പ്ലയെർ ഓഫ് ദി ടൂർണമെന്റ് ആയി മുംബൈ സിറ്റി താരം ചാങ്തെ തിരഞ്ഞെടുക്കപ്പെടുമെന്നാണ് എറിക് പാർത്താലു പറഞ്ഞത്.

എന്നാൽ ഇത്തവണ സൂപ്പർ കപ്പ്‌ നേടുക നിലവിലെ ഐഎസ്എൽ ഷീൽഡ് ജേതാക്കളായ മുംബൈ സിറ്റി എഫ്സിയായിരിക്കുമെന്നും, പ്ലയെർ ഓഫ് ദി ടൂർണമെന്റ് ആയി മുംബൈ സിറ്റി താരം അപൂയ തിരഞ്ഞെടുക്കപ്പെടുമെന്നാണ് ഫിൽ ബ്രൗണിന്റെ പ്രവചനം.

നിലവിലെ ഐഎസ്എൽ ഫൈനലിസ്റ്റുകളായ ബാംഗ്ലൂരു എഫ്സി കിരീടം നേടുമെന്നും, ബാംഗ്ലൂരു ഗോൾകീപ്പർ ഗുർപ്രീത് സിങ് പ്ലയെർ ഓഫ് ദി ടൂർണമെന്റ് ട്രോഫി നേടുമെന്നാണ് പോൾ മെസേഫീൽഡ് അഭിപ്രായപ്പെട്ടത്.

നാല് ഗ്രൂപ്പുകളിലായി 16 ടീമുകൾ മാറ്റുരക്കുന്ന ഗ്രൂപ്പ് റൗണ്ട് പോരാട്ടത്തിൽ നിന്നും ഗ്രൂപ്പിൽ ഒന്നാമതെത്തുന്ന ടീം മാത്രായിരിക്കും സെമിഫൈനൽ യോഗ്യത നേടുക.

https://youtu.be/YrxwZM_GJ0g

ചെന്നൈ ക്യാമ്പിൽ വീണ്ടും പരിക്ക്; 3 താരങ്ങളുടെ കാര്യത്തിൽ ആശങ്ക

ബ്ലാസ്റ്റേഴ്സിനും അതൃപ്തി; സൂപ്പർ കപ്പിൽ സംഭവിക്കുന്നത് നാടകീയ നീക്കങ്ങൾ