in , , ,

LOVELOVE LOLLOL OMGOMG AngryAngry CryCry

ബ്ലാസ്റ്റേഴ്സിനും അതൃപ്തി; സൂപ്പർ കപ്പിൽ സംഭവിക്കുന്നത് നാടകീയ നീക്കങ്ങൾ

കേരളം ആതിഥേയത്വം വഹിക്കുന്ന സൂപ്പർ കപ്പിൽ നടക്കുന്നത് നാടകീയ നീക്കങ്ങൾ. സൂപ്പർ കപ്പ് പോരാട്ടങ്ങൾ കോഴിക്കോട് നടത്തുന്നതിനെതിരെ നേരത്തെ തന്നെ ക്ലബ്ബുകൾ പലതും അതൃപ്തി അറിയിച്ചിരുന്നു. കാരണം കോഴിക്കോട് സ്റ്റേഡിയത്തിലെ അനുബന്ധ സൗകര്യങ്ങൾ തന്നെയാണ് കാരണം. കേരളാ ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറ്കടർ കരോലിസ് സ്കിങ്കിസ് ഇത് വ്യക്തമായി പറഞ്ഞതുമാണ്.

കേരളം ആതിഥേയത്വം വഹിക്കുന്ന സൂപ്പർ കപ്പിൽ നടക്കുന്നത് നാടകീയ നീക്കങ്ങൾ. സൂപ്പർ കപ്പ് പോരാട്ടങ്ങൾ കോഴിക്കോട് നടത്തുന്നതിനെതിരെ നേരത്തെ തന്നെ ക്ലബ്ബുകൾ പലതും അതൃപ്തി അറിയിച്ചിരുന്നു. കാരണം കോഴിക്കോട് സ്റ്റേഡിയത്തിലെ അനുബന്ധ സൗകര്യങ്ങൾ തന്നെയാണ് കാരണം. കേരളാ ബ്ലാസ്റ്റേഴ്‌സ് സ്പോർട്ടിങ് ഡയറ്കടർ കരോലിസ് സ്കിങ്കിസ് ഇത് വ്യക്തമായി പറഞ്ഞതുമാണ്.

ഇപ്പോഴിതാ കോഴിക്കോട്ടെ അനുബന്ധ സൗകര്യങ്ങളെ കുറിച്ച് ടീം മാനേജ്‌മെന്റുകൾ തന്നെ അതൃപ്തി പ്രകടമാക്കി രംഗത്ത് വന്നിരിക്കുകയാണ്. മുകള്‍ പലരും പരിശീലന ഗ്രൗണ്ടുകളുടെയും താമസ സൗകര്യങ്ങളുടെ പേരിലും അതൃപ്തി പരസ്യമാക്കിത്തുടങ്ങിയത് സൂപ്പർ കപ്പിൽ നാടകീയ നീക്കങ്ങൾക്ക് കാരണമായി.

ടൂർണമെന്റ് നടത്തിപ്പിനെ കുറിച്ച് ആദ്യം രംഗത്ത് വന്നത് ഈസ്റ്റ് ബംഗാൾ പരിശീലകൻ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈനാണ്. പരിശീലന ഗ്രൗണ്ടിൽ വെളിച്ചം കുറഞ്ഞതാണ് ഈസ്റ്റ് ബംഗാൾ പരിശീലകനെ ചൊടിപ്പിച്ചു പ്രധാനഘടകം. സൂപ്പര്‍ കപ്പു പോലുള്ള ടൂര്‍ണമെന്റിന്റെ പരിശീലന മൈതാനത്ത് ഈ വെളിച്ചം മതിയോ? ഈ മങ്ങിയ വെളിച്ചത്തില്‍ കളിച്ച് എന്റെ ടീം അംഗങ്ങളിലാര്‍ക്കെങ്കിലും പരുക്കു പറ്റിയാല്‍ ആരു സമാധാനം പറയുമെന്നാണ് അദ്ദേഹത്തിൻറെ പ്രതികരണം. കൂടാതെ മറ്റ് ഗുരുതര വിഷയങ്ങൾ കൂടി അദ്ദേഹം ഉന്നയിച്ചിരുന്നു.

ഈസ്റ്റ് ബംഗാൾ മാത്രമല്ല, അനുബന്ധ സൗകര്യങ്ങളിൽ ബ്ലാസ്റ്റേഴ്സിനും കടുത്ത അതൃപ്തിയുണ്ട്. പരിശീലന സൗകര്യങ്ങളുടെ കുറവാണ് ബ്ലാസ്റ്റേഴ്‌സിന്റെ അതൃപ്തിക്ക് കാരണം. ആദ്യ കളിയുടെ തലേദിവസം കൊച്ചിയിലേക്ക് വന്ന ബ്ലാസ്റ്റേഴ്‌സ് റൗണ്ട്ഗ്ലാസ് പഞ്ചാബിനെ തോല്‍പ്പിച്ച അന്ന് രാത്രി തന്നെ കോഴിക്കോട് താമസിക്കാതെ താരങ്ങളുമായി കൊച്ചിയിലേക്ക് പോയി.

കോഴിക്കോട് കൃത്യമായ പരിശീലന ഗ്രൗണ്ട് ഇല്ലാത്തതിനാൽ പനമ്പള്ളി നഗറിലെ സ്ഥിരം പരിശീലന ഗ്രൗണ്ടില്‍ പ്രാക്ടീസ് നടത്തി അടുത്ത മല്‍സരദിവസം വീണ്ടും കോഴിക്കോട്ടേക്ക് വരും. ഇതാണ് ബ്ലാസ്റ്റേഴ്സിന്റെ പദ്ധതി. പരിശീലനം കൊച്ചിയിൽ നടത്തി മത്സരദിവസം മാത്രം കോഴിക്കോട്ടേക്ക് വരാനാണ് ബ്ലാസ്റ്റേഴ്‌സ് പദ്ധതിയിട്ടിരിക്കുന്നത്.

ALSO READ: ക്ലബ് വിടാൻ അനുവദിക്കണം; ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന് മുന്നിൽ യുവതാരം

ഹീറോ സൂപ്പർ കപ്പ്‌ ആര് നേടും? പ്രവചനവുമായി ഐഎസ്എൽ വിദഗ്ധർ

ബ്ലാസ്റ്റേഴ്‌സ് നായകൻ ജെസ്സൽ ബദ്ധവൈരികളുടെ കൂടാരത്തിലേക്ക്