in , , , ,

CryCry LOVELOVE LOLLOL AngryAngry OMGOMG

ബ്ലാസ്റ്റേഴ്‌സ് നായകൻ ജെസ്സൽ ബദ്ധവൈരികളുടെ കൂടാരത്തിലേക്ക്

കേരളാ ബ്ലാസ്റ്റേഴ്‌സ് നായകൻ ജെസ്സൽ കാർനേരിയയെ സ്വന്തമാക്കാൻ രണ്ട് ക്ലബ്ബുകൾ രംഗത്ത്. ഈ സീസൺ അവസാനത്തോടെ കേരളാ ബ്ലാസ്റ്റേഴ്സിൽ കരാർ അവസാനിക്കുന്ന ജെസ്സലുമായി ബ്ലാസ്റ്റേഴ്‌സ് വീണ്ടും കരാർ പുതുക്കാൻ സാധ്യതയില്ല. താരത്തെ ക്ലബ് വിടാൻ ബ്ലാസ്റ്റേഴ്‌സ് അനുവദിക്കുമെന്ന റിപോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു.

കേരളാ ബ്ലാസ്റ്റേഴ്‌സ് നായകൻ ജെസ്സൽ കാർനേരിയയെ സ്വന്തമാക്കാൻ രണ്ട് ക്ലബ്ബുകൾ രംഗത്ത്. ഈ സീസൺ അവസാനത്തോടെ കേരളാ ബ്ലാസ്റ്റേഴ്സിൽ കരാർ അവസാനിക്കുന്ന ജെസ്സലുമായി ബ്ലാസ്റ്റേഴ്‌സ് വീണ്ടും കരാർ പുതുക്കാൻ സാധ്യതയില്ല. താരത്തെ ക്ലബ് വിടാൻ ബ്ലാസ്റ്റേഴ്‌സ് അനുവദിക്കുമെന്ന റിപോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു.

ഇപ്പോഴിതാ ബ്ലാസ്റ്റേഴ്‌സ് റിലീസ് ചെയ്യാനൊരുങ്ങുന്ന ജെസ്സലിനെ സ്വന്തമാക്കാൻ രണ്ട് ഐഎസ്എൽ ക്ലബ്ബുകൾ രംഗത്തുണ്ട് എന്നാണ് റിപോർട്ടുകൾ. പ്രമുഖ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയുടെ മലയാളം എഡിഷനിലാണ് ഈ റിപ്പോർട്ട് പുറത്ത് വിട്ടിരിക്കുന്നത്.

ജെസ്സലിനെ സ്വന്തമാക്കാൻ ശ്രമിക്കുന്ന ക്ലബ്ബുകൾ ഏതാണ് എന്ന കാര്യം റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടില്ല എങ്കിലും ജെസ്സലിനെ സ്വന്തമാക്കാൻ ശ്രമിക്കുന്നവരിൽ ഒരു ക്ലബ് ബ്ലാസ്റ്റേഴ്സിന്റെ ബദ്ധവൈരികളാണ് എന്നാണ് ഈ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. അങ്ങനെയെങ്കിൽ ചെന്നൈയിൻ എഫ്സി, എടികെ മോഹൻ ബഗാൻ, ബെംഗളൂരു എഫ്സി എന്നീ ക്ലബ്ബുകളിൽ ഒന്നിലായിരിക്കും ജെസ്സൽ പോകുക.

ALSO READ: ബ്ലാസ്റ്റേഴ്സിനും അതൃപ്തി; സൂപ്പർ കപ്പിൽ സംഭവിക്കുന്നത് നാടകീയ നീക്കങ്ങൾ

2019 ലാണ് ജെസ്സൽ ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. ഗോവൻ ക്ലബ് ടെമ്പോയിൽ നിന്നാണ് അന്ന് താരത്തെ ബ്ലാസ്റ്റേഴ്‌സ് ക്യാമ്പിൽ എത്തിക്കുന്നത്. തുടക്ക സീസണിൽ മികച്ച പ്രകടനം നടത്തിയ ജെസ്സലിന് പിന്നീട് ആ മികവ് തുടരാനായില്ല.

ALSO READ: ക്ലബ് വിടാൻ അനുവദിക്കണം; ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന് മുന്നിൽ യുവതാരം

മുന്നേറ്റത്തിലേക്ക് പോകുമ്പോൾ പ്രതിരോധം മറക്കുന്ന ജെസ്സൽ പലപ്പോഴായും ആരാധകരുടെ വിമർശനം ഏറ്റുവാങ്ങിയിരുന്നു. ബ്ലാസ്റ്റേഴ്സിന് വേണ്ടി 63 മത്സരങ്ങൾ കളിച്ച താരം ബ്ലാസ്റ്റേഴ്സിന്റെ നായകൻ കൂടിയാണ്

ALSO READ: ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇനിയും നേരം വെളുത്തില്ലേ;ബ്ലാസ്റ്റേഴ്‌സ് ആരാധകരെ മണ്ടന്മാരാക്കുന്ന ഇന്ത്യൻ ഫുട്ബോൾ തലവന്മാർ

ബ്ലാസ്റ്റേഴ്സിനും അതൃപ്തി; സൂപ്പർ കപ്പിൽ സംഭവിക്കുന്നത് നാടകീയ നീക്കങ്ങൾ

അങ്ങോട്ട് മാറ്റടോ; മത്സരത്തിനിടെ കലിപ്പായി കാവ്യാമാരൻ; വീഡിയോ കാണാം