ക്ലബ് വിടാൻ അനുവദിക്കണമെന്ന ആവശ്യവുമായി യുവ പ്രതിരോധ താരം നിശൂകുമാർ ക്ലബ് മാനേജ്‌മെന്റിനെ സമീപിച്ചു. ബ്ലാസ്റ്റേഴ്സിൽ അടുത്ത സീസണിൽ കൂടി കരാറുള്ള താരം കൂടുതൽ അവസരങ്ങൾക്ക് വേണ്ടിയാണ് ക്ലബ് വിടാനുള്ള നീക്കങ്ങൾ നടത്തുന്നത്.
എന്നാൽ ഇതാദ്യമായല്ല നിശൂ കുമാർ ഈ ആവശ്യവുമായി ക്ലബ്ബിനെ സമീപിക്കുന്നത്. കഴിഞ്ഞ സീസണിൽ നിശൂ കുമാറും വിൻസി ബാരെറ്റോയും ക്ലബ് വിടാൻ അനുവദിക്കണമെന്ന ആവശ്യം മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. എന്നാൽ ചർച്ചകൾക്കൊടുവിൽ നിശൂകുമാറിനെ നിലനിർത്താൻ ബ്ലാസ്റ്റേഴ്സിന് സാധിച്ചു.
ALSO READ: സൂപ്പർ താരം ബ്ലാസ്റ്റേഴ്‌സ് വിട്ടു; ഇനി ടീമിനോടപ്പമില്ല
ക്ലബ്ബിൽ പ്ലെയിങ് ടൈം കിട്ടാത്തത് തന്നെയാണ് താരത്തെ മറ്റൊരു ക്ലബ്ബിലേക്ക് പോകാൻ പ്രേരിപ്പിക്കുന്നത്. 2020 ൽ ബ്ലാസ്റ്റേഴ്സിൽ എത്തിയ താരം ഇത് വരെ 37 മത്സരങ്ങൾ മാത്രമാണ് ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കാനിറങ്ങിയത്.
ALSO READ: ക്ലബ് അടച്ച് പൂട്ടുന്നതാണ് നല്ലത്; ബ്ലാസ്റ്റേഴ്‌സിനെതിരെ ആരാധകർ
അതെ സമയം, ഖബ്ര, ജെസ്സൽ എന്നിവരെ ക്ലബ് റിലീസ് ചെയ്യുന്നതിനാൽ നിശൂകുമാറിനെ ഇത്തവണയും ക്ലബ് വിടാൻ ബ്ലാസ്റ്റേഴ്‌സ് അനിവദിക്കില്ല. കൂടാതെ ജെസ്സലിനെ പൊസിഷനിൽ കൂടുതൽ സമയവും താരത്തിന് ബ്ലാസ്റ്റേഴ്‌സ് വാഗ്ദാനം ചെയ്യും.
ALSO READ: മഞ്ഞപ്പടയ്ക്ക് മുന്നിൽ ബ്ലാസ്റ്റേഴ്സിനായി കളിക്കാൻ ആഗ്രഹം; ആഗ്രഹം വെളിപ്പെടുത്തി ബെൽജിയം ഫുട്ബോളർ
എഐഎഫ്എഫിന്റെ എലൈറ്റ് അക്കാദമിയുടെ വളർന്ന താരം 2015 ൽ ബെംഗളൂരു എഫ്സിയിലൂടെയാണ് പ്രൊഫഷണൽ ഫുട്ബാളിലേക്ക് കടന്ന് വരുന്നത്. 2020 ൽ താരത്തെ 4 വർഷത്തെ കരാറിൽ ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കുകയായിരുന്നു.
ALSO READ: ആശാന് പകരം സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്‌സിന് മറ്റൊരു പരിശീലകൻ