മലപ്പുറം മഞ്ചേരിയിൽ വെച്ച് അരങ്ങേറിയ സൂപ്പർ കപ്പിന്റെ ഗ്രൂപ്പ് ബി പോരാട്ടങ്ങളിൽ വിജയം നേടി ഹൈദരാബാദ് എഫ്സിയും, പോയന്റുകൾ പങ്കിട്ട് ഒഡിഷ എഫ്സിയും ഈസ്റ്റ് ബംഗാളും.
വൈകുന്നേരം 5 മണിക്ക് നടന്ന മത്സരത്തിൽ ഐ ലീഗ് ക്ലബ്ബായ ഐസ്വാൾ എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ഹൈദരാബാദ് വീഴ്ത്തിയത്.
ചിയാനിസ്(17), ജാവോ വിക്ടർ (51) എന്നിവർ ഹൈദരാബാദിനു വേണ്ടി വല കുലുക്കിയപ്പോൾ, വെരാസ് (95) ഐസ്വാൾ എഫ്സിയുടെ ആശ്വാസ ഗോൾ നേടി.
രാത്രി 8:30-ന് നടന്ന രണ്ടാം മത്സരത്തിൽ ഒഡിഷ എഫ്സി vs ഈസ്റ്റ് ബംഗാൾ മത്സരം ഒരു ഗോൾ സമനിലയിൽ പിരിഞ്ഞു. മുബഷിർ 38-മിനിറ്റിൽ ഈസ്റ്റ് ബംഗാളിന് ലീഡ് സമ്മാനിച്ചെങ്കിലും 73-മിനിറ്റിൽ നന്ദകുമാർ നേടുന്ന ഗോൾ ഒഡിഷ എഫ്സിയെ തോൽവിയിൽ നിന്നും രക്ഷിച്ചു.
നാളെ കോഴിക്കോട് സ്റ്റേഡിയത്തിൽ വെച്ച് ഗ്രൂപ്പ് സി യിലെ മത്സരങ്ങളാണ് അരങ്ങേറുന്നത്.
ഹീറോ സൂപ്പർ കപ്പ് മത്സരങ്ങളുടെ ലൈവ് സംപ്രേക്ഷണം സോണി 2, ഫാൻകോഡ് എന്നിവയിൽ ലഭ്യമാണ്. കൂടുതൽ വാർത്തകൾക്കായി aaveshamclub സന്ദർശിക്കൂ..