ഹീറോ സൂപ്പർ കപ്പിന് കോഴിക്കോട് സ്റ്റേഡിയത്തിൽ വെച്ച് തുടക്കമായപ്പോൾ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി തങ്ങളുടെ ആദ്യ മത്സരത്തിൽ വിജയം നേടിയിരുന്നു.
ഈ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഗോൾവല കാത്ത മലയാളി താരം സച്ചിൻ സുരേഷിന്റെ കരാർ ബ്ലാസ്റ്റേഴ്‌സ് 2026 വരെ ബ്ലാസ്റ്റേഴ്‌സ് നീട്ടിയതായി റിപ്പോർട്ടുകൾ ഉണ്ട്.
ഈ യുവതാരത്തിന്റെ കരാർ നീട്ടിയതായി റിപ്പോർട്ടുകൾ പുറത്തുവന്നതോടെ ബ്ലാസ്റ്റേഴ്‌സ് ടീമിലെ പരിചയസമ്പന്നനായ വെറ്ററൻ ഗോൾകീപ്പർ കരഞ്ജിത്ത് സിങ് ക്ലബ്ബ് വിട്ടുപോകുമെന്ന റിപ്പോർട്ടുകൾ പുറത്ത്വരുന്നുണ്ട്.
ഹീറോ സൂപ്പർ കപ്പിന് ശേഷം കരഞ്ജിത്ത് സിങ് കേരള ബ്ലാസ്റ്റേഴ്‌സ് ടീം വിടാനാണ് സാധ്യത കൂടുതൽ. അതേസമയം താരത്തെ സ്വന്തമാക്കാൻ നിലവിൽ ഐഎസ്എൽ ക്ലബ്ബുകൾ രംഗത്തില്ല.