in , , ,

AngryAngry LOLLOL CryCry LOVELOVE OMGOMG

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇനിയും നേരം വെളുത്തില്ലേ;ബ്ലാസ്റ്റേഴ്‌സ് ആരാധകരെ മണ്ടന്മാരാക്കുന്ന ഇന്ത്യൻ ഫുട്ബോൾ തലവന്മാർ

കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് സൂപ്പർ കപ്പ് പോരാട്ടങ്ങൾക്ക് വേണ്ടി കളത്തിലിറങ്ങുകയാണ്. ബ്ലാസ്റ്റേഴ്‌സും ബ്ലാസ്റ്റേഴ്‌സ് ആരാധകരും സൂപ്പർ കപ്പ് ചൂടിലേക്ക് കടക്കുമ്പോൾ കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ മണ്ടന്മാരാക്കുന്ന എഐഎഫ്എഫിനെ പറ്റിയും ഐഎസ്എൽ സംഘാടകരെ പറ്റിയും പ്രതിപാദിക്കാതെ വയ്യ.

കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് സൂപ്പർ കപ്പ് പോരാട്ടങ്ങൾക്ക് വേണ്ടി കളത്തിലിറങ്ങുകയാണ്. ബ്ലാസ്റ്റേഴ്‌സും ബ്ലാസ്റ്റേഴ്‌സ് ആരാധകരും സൂപ്പർ കപ്പ് ചൂടിലേക്ക് കടക്കുമ്പോൾ കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകരെ മണ്ടന്മാരാക്കുന്ന എഐഎഫ്എഫിനെ പറ്റിയും ഐഎസ്എൽ സംഘാടകരെ പറ്റിയും പ്രതിപാദിക്കാതെ വയ്യ.

2022-23 ഐഎസ്എൽ സീസണിലെ കേരളാ ബ്ലാസ്റ്റേഴ്‌സ് – ബംഗളുരു എഫ്സി നോകൗട്ട് മത്സരത്തിലെ വിവാദ നീക്കങ്ങളാണ് തുടക്കം. റഫറിയുടെ വിധിയിൽ പ്രതിഷേധിച്ച് കളം വിട്ട ബ്ലാസ്റ്റേഴ്‌സിന് എഐഎഫ്എഫ് ഈടാക്കിയ പിഴ 4 കോടിയാണ്. പിഴയ്ക്ക് പുറമെ മറ്റ്‌ നടപടികളും ഉണ്ടായിരുന്നു.

ഇന്ത്യൻ ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന പിഴ തുകയാണ് 4 കോടി. ഈ പിഴത്തുക ബ്ലാസ്റ്റേഴ്‌സ് കൊടുത്ത അപ്പീലിന്റെ അടിസ്ഥാനത്തിൽ കുറയ്ക്കുമെങ്കിലും എന്ത് കൊണ്ടാണ് ഇത്രയും ഉയർന്ന തുക പിഴ ഈടാക്കിയതെന്നറിയാമോ?

ഒരു പക്ഷെ, ബ്ലാസ്റ്റേഴ്സിന് പകരം നോർത്ത് ഈസ്റ്റ് യുണൈറ്റഡോ അല്ലെങ്കിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന മറ്റ്‌ ക്ലബ്ബുകളോ ആയിരുന്നെങ്കിൽ ഇത്രയും വലിയ പിഴ ഉണ്ടാകുമായിരുന്നില്ല. ഐഎസ്എല്ലിൽ അൽപമെങ്കിലും സാമ്പത്തിക നേട്ടമുണ്ടാക്കുന്ന ക്ലബ്ബുകളിൽ ഒന്നാണ് ബ്ലാസ്റ്റേഴ്‌സ്. അത് എഐഎഫ്എഫ് കൃത്യമായി ഉപയോഗിച്ചിരിക്കുകയാണ്.

ബ്ലാസ്റ്റേഴ്‌സിന് പിഴ ഈടാക്കിയത് പോട്ടെ, വിവാദ റഫറി ക്രിസ്റ്റൽ ജോണിനെതിരെ എന്ത് നടപടിയാണ് എഐഎഫ്എഫ് നടത്തിയത്? ബ്ലാസ്റ്റേഴ്‌സിനെ വിലക്കിയത് റഫറിയുടെ തീരുമാനം അംഗീകരിക്കാത്തത്തിലാണ്. എന്നാൽ മറുഭാഗത്ത് ക്രിസ്റ്റൽ ജോണിനെതിരെ ഉയർന്നത് ഒത്തുകളി അടക്കമുള്ള ആരോപണമാണ്. ഇത്തരത്തിൽ ഒത്തുകളി ആരോപണം അടക്കം ഉയർന്ന ക്രിസ്റ്റൽ ജോണിനെതിരെ ഒരു പ്രാഥമിക അന്വേഷണത്തിന് പോലും എഐഎഫ്എഫ് തയാറായില്ല. ഇതിലൂടെ എഐഎഫ്എഫിന്റെ നടപടി ഏകപക്ഷീയമാണ് എന്ന് വ്യക്തം.

ഇത് മാത്രമല്ല, ഈ സംഭവങ്ങളെ കൃത്യമായി മാർക്കറ്റ് ചെയ്യപ്പെടാനും ഐഎസ്എൽ സംഘാടകർക്കും സാധിച്ചിട്ടുണ്ട്. ഈ വിവാദ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നടക്കുന്ന സൂപ്പർ കപ്പിൽ കേരളാ ബ്ലാസ്റ്റേഴ്‌സും ബംഗളുരു എഫ്സിയും ഒരേ ഗ്രൂപ്പിൽ എങ്ങനെ ഉൾപ്പെട്ടു എന്നത് ശ്രദ്ധേയമാണ്. ഒരു നറുക്കെടുപ്പ് പോലും നടത്താതെ നിശ്ചയിച്ച സൂപ്പർ കപ്പ് ഗ്രൂപ്പുകളിൽ ബ്ലാസ്റ്റേഴ്‌സും ബംഗളുരു എഫ്സിയും ഒരേ ഗ്രൂപ്പിൽ ഉൾപ്പെട്ടത് ഉണ്ടാക്കിയ അപ്പം ചൂടോടെ വിറ്റ് തീർക്കുക എന്ന കച്ചവടതന്ത്രം തന്നെയാണ്.

വിവാദ നടപടികളുടെ പാശ്ചത്തലത്തിൽ ഉടനെ തന്നെ ബംഗളുരു – ബ്ലാസ്റ്റേഴ്‌സ് മത്സരം നടക്കുമ്പോൾ ഗാലറികൾ നിറയും, ടെലിവിഷനിലും ഓൺലൈനിലും ആളുകൾ നിറയും. അവിടെയും എഐഎഫ്എഫും എഫ്ഡിഎസ്എല്ലും കൃത്യമായി ഉപയോഗിക്കുന്നത് ബ്ലാസ്റ്റേഴ്‌സ് ആരാധകരെയാണ്.

ഫുട്ബോൾ ബിസിനസാവുമ്പോൾ ഇത്തരത്തിലുള്ള തന്ത്രങ്ങൾ ആവശ്യമാണെങ്കിലും ഇവിടെ കൃത്യമായി ഉപയോഗപ്പെടുത്തുന്നത് ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ വികാരത്തെയാണ്. ഇത്രയൊക്കെയായിട്ടും ക്രിസ്റ്റൽ ജോണിനെ സൂപ്പർ കപ്പിൽ നിന്നും ഒഴിവാക്കിയത് ക്രിസ്റ്റൽ ജോണിന് എഐഎഫ്എഫ് നൽകിയ എട്ടിന്റെ പണിയാണെന്ന് വിശ്വസിക്കുന്ന പല ബ്ലാസ്റ്റേഴ്‌സ് ആരാധകരുമുണ്ട്.

Also read: ഡയമന്തക്കോസിന് പുതിയ കരാർ; താരത്തിന്റെ പുതിയ കരാറിന്റെ വ്യവസ്ഥകൾ അറിയാം

ഫാൻസ്‌ ആഗ്രഹിച്ചത് പോലെ? അൽവരോ-ഡയസ് തെറ്റുകൾ ബ്ലാസ്റ്റേഴ്‌സ് തിരുത്തുന്നു..

ബ്ലാസ്റ്റേഴ്സിൽ നിന്നും മറ്റൊരു സൂപ്പർ താരം കൂടി പുറത്തേക്ക്..