in , , , ,

LOVELOVE LOLLOL CryCry OMGOMG AngryAngry

ഡയമന്തക്കോസിന് ബ്ലാസ്റ്റേഴ്‌സിൽ പുതിയ കരാർ; താരത്തിന്റെ പുതിയ കരാർ വ്യവസ്ഥകൾ അറിയാം

ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രി ഡയമന്തകോസുമായി ബ്ലാസ്റ്റേഴ്സ് പുതിയ കരാറിൽ എത്തിയിരിക്കുകയാണ് . പ്രമുഖ കായിക മാധ്യമമായ ദി ബ്രിഡ്ജിന്റെ റിപ്പോർട്ട് പ്രകാരം 2024 വരെയുള്ള പുതിയ കരാറിലാണ് ഡയമന്തക്കോസ് ഒപ്പ് വെച്ചിരിക്കുന്നത്.

അടുത്ത സീസണ് വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് തകൃതിയായി നടത്തുകയാണ്. ഇതിനോടകം ചില താരങ്ങളുമായി കരാർ അവസാനിപ്പിക്കാൻ ഒരുങ്ങുന്ന ബ്ലാസ്റ്റേഴ്സ് മറ്റു ചില താരങ്ങളുമായി പുതിയ കരാറിലെത്തിയിരിക്കുകയാണ്.

ബ്ലാസ്റ്റേഴ്സിന്റെ ഗ്രീക്ക് സ്ട്രൈക്കർ ദിമിത്രി ഡയമന്തകോസുമായി ബ്ലാസ്റ്റേഴ്സ് പുതിയ കരാറിൽ എത്തിയിരിക്കുകയാണ് . പ്രമുഖ കായിക മാധ്യമമായ ദി ബ്രിഡ്ജിന്റെ റിപ്പോർട്ട് പ്രകാരം 2024 വരെയുള്ള പുതിയ കരാറിലാണ് ഡയമന്തക്കോസ് ഒപ്പ് വെച്ചിരിക്കുന്നത്.

Also read; ജെസ്സലും ലൂണയുമില്ല; ബ്ലാസ്റ്റേഴ്‌സിന് ഇന്ന് പുതിയ നായകൻ

കഴിഞ്ഞ സീസണിൽ അൽവാരോ വാസ്ക്കസിന്റെയും പെരേര ഡയസിന്റെയും കരാറുകൾ പുതുക്കാൻ സാധിക്കാത്ത ബ്ലാസ്റ്റേഴ്സ് ഇത്തവണ വിദേശ താരങ്ങളുമായി അതിവേഗ ചർച്ചകളാണ് നടത്തുന്നത്. അതിന്റെ ഫലമാണ് ഡയമന്തകോസിന് അടുത്ത സീസൺ അവസാനം വരെയുള്ള കരാർ ബ്ലാസ്റ്റേഴ്സ് നൽകിയത്.

also read; പുതിയ നീക്കം; അടുത്ത സീസണിൽ ലൂണ കൂടുതൽ പവറാകും

ഡയമന്തകോസിനെ കൂടാതെ മറ്റു ചില താരങ്ങളുമായി ബ്ലാസ്റ്റേഴ്സ് കരാർ ചർച്ചകൾ നടത്തുന്നുണ്ട്. അതുമായി ബന്ധപ്പെട്ടുകൊണ്ടുള്ള അപ്ഡേറ്റുകൾ പുറത്തുവിടുന്നതാണ്.

Also read: ബ്ലാസ്റ്റേഴ്‌സ് ആരാധകർ പഞ്ഞിക്കിടും; വിവാദ നായകന് സംരക്ഷണം

അതേസമയം ബ്ലാസ്റ്റേഴ്സ് നായകൻ ജെസൽ, മറ്റൊരു പ്രതിരോധ താരമായ കബ്ര എന്നിവർ ഇതിനോടകം തന്നെ ക്ലബ്ബ് വിട്ടിരിക്കുകയാണ്. ഈ സീസൺ അവസാനം കരാർ അവസാനിക്കുന്ന ഇരു താരങ്ങളുമായും കരാർ പുതുക്കേണ്ട എന്ന നിലപാടിലാണ് ബ്ലാസ്റ്റേഴ്സ്.

Also read: എഐഎഫ്എഫിനെ പേടിച്ചിട്ടല്ല; ബ്ലാസ്റ്റേഴ്‌സ് മാപ്പ് പറയാനുള്ള കാരണം മറ്റൊന്ന്

സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ഇന്ന് പുതിയ നായകൻ

ലൂണ, ലെസ്‌കോയും കൂടാതെ മറ്റൊരു വിദേശ താരത്തിന്റെ കരാർ പുതുക്കി ബ്ലാസ്റ്റേഴ്‌സ്?