in , , ,

LOVELOVE LOLLOL

പുതിയ നീക്കങ്ങൾ; അടുത്ത സീസണിൽ ലൂണ കൂടുതൽ പവറാകും

കേരളാ ബ്ലാസ്റ്റേഴ്സിന്റെ നിർണായക താരമാണ് അഡ്രിയാൻ ലൂണ. കളിയുടെ ഗതി തന്നെ മാറ്റി മറിക്കാൻ കഴിയുന്ന ലൂണ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട താരമാണ്. ഇപ്പോഴിതാ ലൂണയുമായി ബന്ധപ്പെട്ട് ആരാധകർക്ക് ചില സന്തോഷവാർത്തകൾ കൂടി പുറത്ത് വരികയാണ്.

കേരളാ ബ്ലാസ്റ്റേഴ്സിന്റെ നിർണായക താരമാണ് അഡ്രിയാൻ ലൂണ. കളിയുടെ ഗതി തന്നെ മാറ്റി മറിക്കാൻ കഴിയുന്ന ലൂണ ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട താരമാണ്. ഇപ്പോഴിതാ ലൂണയുമായി ബന്ധപ്പെട്ട് ആരാധകർക്ക് ചില സന്തോഷവാർത്തകൾ കൂടി പുറത്ത് വരികയാണ്.

അടുത്ത സീസൺ മുതൽ ലൂണ കേരളാ ബ്ലാസ്റ്റേഴ്സിന്റെ സ്ഥിരനായകനാവുമെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. നിലവിൽ ടീമിന്റെ ഉപനായകനാണ് ലൂണ. നായകൻ പ്രതിരോധതാരം ജെസ്സലാണ്. ജെസ്സലിന്റെ അഭാവത്തിൽ ടീമിനെ നയിച്ചിരുന്നത് ലൂണയായിരുന്നു.

ALSO READ: ബ്ലാസ്റ്റേഴ്സിനും സ്പോർട്ടിങ് ഡയറക്ടർ കരോലിസ് സ്കിൻകിസിനെതിരെയും ഗുരുതര ആരോപണവുമായി ബ്ലാസ്റ്റേഴ്‌സ് മുൻ പരിശീലകൻ

എന്നാൽ ഈ സീസൺ അവസാനത്തോടെ ജെസ്സൽ ടീം വിടുമെന്നുറപ്പായിരിക്കുകയാണ്. സീസൺ അവസാനം കരാർ അവസാനിക്കുന്ന താരവുമായി കരാർ പുതുക്കേണ്ടതില്ലെന്ന നിലപാടിലാണ് മാനേജ്‌മെന്റ്. അതിനാൽ നായകൻ ജെസ്സൽ ടീം വിടുന്നതോടെ അടുത്ത നായക സ്ഥാനം ലൂണയിലേക്കെത്തും.

ALSO READ: സൂപ്പർ താരം ബ്ലാസ്റ്റേഴ്‌സ് വിട്ടു; ഇനി ടീമിനോടപ്പമില്ല

ലൂണ നായകനായി എത്തുന്നതോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകരും ഏറെ സന്തോഷത്തിലാണ്. കാരണം ലൂണ നയിക്കുന്ന മത്സരങ്ങളിൽ ടീം മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കുകയും താരങ്ങളിൽ ഒരു ഒത്തിണക്കം ഉണ്ടാക്കാൻ ലൂണയ്ക്ക് സാധിക്കാറുമുണ്ട്.

ALSO READ: ക്ലബ്‌ അടച്ച് പൂട്ടുന്നതാണ് നല്ലത്; ബ്ലാസ്റ്റേഴ്‌സിനെതിരെ ആരാധകർ

2021 ൽ മെൽബൺ സിറ്റി എഫ്സിയിൽ നിന്നാണ് താരം ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. ബ്ലാസ്റ്റേഴ്സിനായി ഇത് വരെ 43 മത്സരങ്ങളിൽ ലൂണ പന്ത് തട്ടിയിട്ടുണ്ട്.

ALSO READ; മഞ്ഞപ്പടയ്ക്ക് മുന്നിൽ ബ്ലാസ്റ്റേഴ്സിനായി കളിക്കാൻ ആഗ്രഹം; ആഗ്രഹം വെളിപ്പെടുത്തി ബെൽജിയം ഫുട്ബോളർ

ക്രിസ്റ്റൽ ജോണിന് കേരളത്തിൽ വരാൻ ഭയം?

സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ഇന്ന് പുതിയ നായകൻ