in , , ,

LOVELOVE OMGOMG LOLLOL CryCry AngryAngry

സൂപ്പർ കപ്പിൽ ബ്ലാസ്റ്റേഴ്സിന് ഇന്ന് പുതിയ നായകൻ

ബംഗളൂരു എഫ്സിയും ശ്രീനിധി ഡെക്കാനും തമ്മിലുള്ള മത്സരത്തോടെയാണ് ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് തുടക്കമാവുക. ഇന്ന് രാത്രി 8:30 നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഐ ലീഗ് ചാമ്പ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ നേരിടും. ഇരു മത്സരങ്ങളും കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലാണ്.

സൂപ്പർ കപ്പ് ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് ഇന്ന് തുടക്കം. മൂന്നു ദിവസങ്ങളിലായി നടന്ന യോഗ്യത മത്സരങ്ങൾക്ക് ശേഷം സൂപ്പർ കപ്പിലെ സൂപ്പർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കമാവും.

ബംഗളൂരു എഫ്സിയും ശ്രീനിധി ഡെക്കാനും തമ്മിലുള്ള മത്സരത്തോടെയാണ് ഫൈനൽ റൗണ്ട് മത്സരങ്ങൾക്ക് തുടക്കമാവുക. ഇന്ന് രാത്രി 8:30 നടക്കുന്ന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ഐ ലീഗ് ചാമ്പ്യന്മാരായ റൗണ്ട് ഗ്ലാസ് പഞ്ചാബിനെ നേരിടും. ഇരു മത്സരങ്ങളും കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിലാണ്.

സൂപ്പർ കപ്പിൽ ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സിന് ഇന്ന് പുതിയൊരു നായകനുണ്ടാകും. ക്രൊയേഷ്യൻ താരം മാർക്കോ ലെസ്‌കോവിച്ചായിരിക്കും ഇന്ന് ബ്ലാസ്റ്റേഴ്സിനെ നയിക്കുക.

Also read: പുതിയ നീക്കങ്ങൾ; അടുത്ത സീസണിൽ ലൂണ കൂടുതൽ പവറാകും

നായകനായിരുന്ന ജെസ്സൽ പരിക്ക് കാരണം സൂപ്പർ കപ്പിൽ നിന്ന് പിന്മാറിയതും ഉപനായകനായ അഡ്രിയാൻ ലൂണ കുടുംബപരമായ കാരണങ്ങൾ കൊണ്ട് സൂപ്പർ കപ്പിൽ നിന്ന് വിട്ടു നിൽക്കുന്നതിനാലാണ് ബ്ലാസ്റ്റേഴ്സ് സൂപ്പർ കപ്പിൽ പുതിയ നായകനെ ഇറക്കുന്നത്.

Also read: ബ്ലാസ്റ്റേഴ്‌സ് ആരാധകർ പഞ്ഞിക്കിടും; വിവാദ നായകന് സംരക്ഷണം

ലെസ്കോവിച്ചിനെ കൂടാതെ മലയാളി താരം സഹൽ അബ്ദുൽ സമദ്, മധ്യനിരതാരം ജീക്സൺ എന്നിവരെയും ചില മത്സരത്തിൽ നായകന്റെ ഹാൻഡ് ബാൻഡ് അണിഞ്ഞ് കാണാനാവും.

Also read: എഐഎഫ്എഫിനെ പേടിച്ചിട്ടല്ല; ബ്ലാസ്റ്റേഴ്‌സ് മാപ്പ് പറയാനുള്ള കാരണം മറ്റൊന്ന്

പുതിയ നീക്കങ്ങൾ; അടുത്ത സീസണിൽ ലൂണ കൂടുതൽ പവറാകും

ഡയമന്തക്കോസിന് ബ്ലാസ്റ്റേഴ്‌സിൽ പുതിയ കരാർ; താരത്തിന്റെ പുതിയ കരാർ വ്യവസ്ഥകൾ അറിയാം