in ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ഫാൻസ്‌ ആഗ്രഹിച്ചത് പോലെ? അൽവരോ-ഡയസ് തെറ്റുകൾ ബ്ലാസ്റ്റേഴ്‌സ് തിരുത്തുന്നു..

കഴിഞ്ഞ സീസണുകളിൽ ആവർത്തിച്ച തെറ്റുകൾ തിരുത്തി കുറിക്കുകയാണ് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി.

കഴിഞ്ഞ സീസണുകളിൽ ആവർത്തിച്ച തെറ്റുകൾ തിരുത്തി കുറിക്കുകയാണ് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി.

ഓരോ സീസൺ കഴിയുമ്പോഴും മികച്ച പ്രകടനം നടത്തുന്ന താരങ്ങളെ കൈവിടുന്ന കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്കെതിരെ ആരാധകരും വിമർശനങ്ങളുമായി രംഗത്തെത്തിയിരുന്നു.

എന്നാൽ ഇത്തവണ ആരാധകരുടെ ആഗ്രഹം പോലെ തന്നെ തങ്ങളുടെ താരങ്ങളെ നിലനിർത്താൻ ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ സീസണിന് മുൻപായി മികച്ച പ്രകടനം നടത്തിയ മുന്നേറ്റനിര ജോഡികളായ അൽവരോ വസ്കസ്, പെരേര ഡയസ് എന്നിവരെ ബ്ലാസ്റ്റേഴ്‌സ് കൈവിട്ടിരുന്നു.

എന്നാൽ ഇത്തവണ സീസണിൽ മികച്ച പ്രകടനം നടത്തിയ ഗ്രീക്ക് വിദേശ മുന്നേറ്റനിര താരം ദിമിത്രിയോസ് ഡയമന്റാകോസിന്റെ കരാർ പുതുക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിഞ്ഞുവെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

കൂടാതെ റിപ്പോർട്ടുകൾ പ്രകാരം ബ്ലാസ്റ്റേഴ്‌സ് മറ്റു ഇന്ത്യൻ താരങ്ങളുടെ കരാർ കൂടി പുതുക്കിയിട്ടുണ്ട്. നിലവിൽ ബ്ലാസ്റ്റേഴ്‌സ് ടീമിലുള്ള വിദേശ താരങ്ങളിൽ മികച്ച പ്രകടനം നടത്തിയ ലൂണ, ലെസ്‌കോ, ദിമിത്രിയോസ് എന്നീ താരങ്ങളുടെ കരാർ പുതുക്കലുകൾ വരും സീസണിൽ ബ്ലാസ്റ്റേഴ്‌സിന് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.

https://youtu.be/e0pKy6x9zbU

സർപ്രൈസ്?ഹോർമിയും ദിമിത്രിയോസും ബ്ലാസ്റ്റേഴ്‌സിൽ തുടരും..

ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ഇനിയും നേരം വെളുത്തില്ലേ;ബ്ലാസ്റ്റേഴ്‌സ് ആരാധകരെ മണ്ടന്മാരാക്കുന്ന ഇന്ത്യൻ ഫുട്ബോൾ തലവന്മാർ