in , ,

LOVELOVE

അങ്ങോട്ട് മാറ്റടോ; മത്സരത്തിനിടെ കലിപ്പായി കാവ്യാമാരൻ; വീഡിയോ കാണാം

ഐപിഎൽ ടീം സൺറൈസസ് ഹൈദരാബാദിന്റെ ഉടമകളിലൊരാളായ കാവ്യാ മാരനെ പലർക്കും പരിചിതമാണ്. ഗാലറിയിലിരുന്ന് തന്റെ ടീമിനെ പിന്തുണയ്ക്കുകയും ടീമിന്റെ പ്രകടനത്തിനനുസരിച്ച് കാവ്യയുടെ മുഖത്ത് മാറി മറിയുന്ന ഭാവങ്ങളും ഏറെ ചർച്ചയാവാറുണ്ട്.

ഐപിഎൽ ടീം സൺറൈസസ് ഹൈദരാബാദിന്റെ ഉടമകളിലൊരാളായ കാവ്യാ മാരനെ പലർക്കും പരിചിതമാണ്. ഗാലറിയിലിരുന്ന് തന്റെ ടീമിനെ പിന്തുണയ്ക്കുകയും ടീമിന്റെ പ്രകടനത്തിനനുസരിച്ച് കാവ്യയുടെ മുഖത്ത് മാറി മറിയുന്ന ഭാവങ്ങളും ഏറെ ചർച്ചയാവാറുണ്ട്.

എന്നാലിപ്പോൾ കാവ്യമാരൻ അത്ര ഓക്കേയല്ല. ഇന്നലെ തുടർച്ചയായ രണ്ട് തോൽവികൾക്ക് ശേഷം പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ വിജയിച്ചെങ്കിലും കാവ്യയുടെ മുഖത്ത് ചെറിയൊരു കലിപ്പുണ്ടായിരുന്നു. ക്യാമറാമാനോടായിരുന്നു കാവ്യയുടെ കലിപ്പ്.

മത്സരത്തിനിടെ ക്യാമറ തന്റെ നേർക്ക് ക്യാമറമാൻ തിരിച്ചതാണ് കാവ്യയെ ചൊടിപ്പിച്ചത്. കുറഞ്ഞ സ്‌കോറിന് പുറത്താക്കാമായിരുന്നിട്ടും ശിഖർധവാൻ പഞ്ചാബ് സ്‌കോർ പടുത്തുയർത്തുന്നതിനിടെ ധവാൻ സിക്സർ നേടിയപ്പോഴാണ് ക്യാമറ മാൻ ക്യാമറ കാവ്യയ്ക്ക് നേരെ തിരിച്ചത്. ഇതോടെയാണ് കാവ്യാ കലിപ്പായത്.

ഞ്ചാബ് ആരാധകർ ധവാന്റെ സിക്‌സർ ആഘോഷമാക്കിയപ്പോൾ കാവ്യക്ക് അത് പിടിച്ചില്ല. അങ്ങോട്ട് മാറ്റൂ എന്ന് ക്യാമറമാനോട് കാവ്യ ദേഷ്യപ്പെട്ട് പറയുന്നുണ്ടായിരുന്നു. ഇക്കാര്യം ക്യാമറയിലും കുടുങ്ങി. സമൂഹമാധ്യമങ്ങളിൽ വീഡിയോ വൈറലാകുകയും ചെയ്തു.

അതേസയം സീസണിലെ ആദ്യ ജയമാണ് സൺറൈസേഴ്‌സ് ഹൈദരാബാദ് സ്വന്തമാക്കിയത്. എട്ട് വിക്കറ്റിനായിരുന്നു ഹൈദരാബാദിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് ധവാന്റെ ഒറ്റയാൾ പോരാട്ടത്തിൽ 20 ഓവറിൽ എടുത്തത് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 143 റൺസ് നേടുകയായിരുന്നു. മറുപടി ബാറ്റിങിൽ രണ്ട് വിക്കറ്റ് നഷ്ടപ്പെടുത്തി 17.1 ഓവറിൽ ഹൈദരാബാദ് ലക്ഷ്യം മറികടക്കുകയായിരുന്നു.

ALSO READ: ചെന്നൈ ക്യാമ്പിൽ വീണ്ടും പരിക്ക്; 3 താരങ്ങളുടെ കാര്യത്തിൽ ആശങ്ക

ബ്ലാസ്റ്റേഴ്‌സ് നായകൻ ജെസ്സൽ ബദ്ധവൈരികളുടെ കൂടാരത്തിലേക്ക്

മോഹൻബഗാന്റെ കിറ്റുകൾ മിനി ലോറിയിൽ; കോണ്‍സ്റ്റന്റൈന്‍ നട്ടപാതിരായ്ക്ക് ലഗേജുമായി നടക്കുന്നു; സൂപ്പർ കപ്പിന്റെ പോരായ്മ തുറന്ന് കാട്ടുന്ന രണ്ട് വിഡിയോകൾ പുറത്ത്