in , ,

AngryAngry OMGOMG CryCry

മോഹൻബഗാന്റെ കിറ്റുകൾ മിനി ലോറിയിൽ; കോണ്‍സ്റ്റന്റൈന്‍ നട്ടപാതിരായ്ക്ക് ലഗേജുമായി നടക്കുന്നു; സൂപ്പർ കപ്പിന്റെ പോരായ്മ തുറന്ന് കാട്ടുന്ന രണ്ട് വിഡിയോകൾ പുറത്ത്

കോണ്‍സ്റ്റന്റൈന്‍ പറയുന്ന കാര്യങ്ങളിൽ കഴമ്പുണ്ടെന്ന് തെളിയിക്കുന്ന ഒരു വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. തന്റെ ലഗേജുമായി വെളിച്ചം പോലുമില്ലാത്ത റോഡിൽ റൂമിലേക്ക് നടന്ന് പോകുന്ന കോണ്‍സ്റ്റന്റൈന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

സൂപ്പർ കപ്പ് സംഘാടകത്വ പോരായ്മയ്ക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം ഈസ്റ്റ് ബംഗാൾ പരിശീലകൻ സ്റ്റീഫന്‍ കോണ്‍സ്റ്റന്റൈന്‍ തന്നെ സംഘാടകരെ വിമർശിച്ച് രംഗത്ത് വന്നിരുന്നു. സൂപ്പര്‍ കപ്പു പോലുള്ള ടൂര്‍ണമെന്റിന്റെ പരിശീലന മൈതാനത്ത് ഈ വെളിച്ചം മതിയോ? ഈ മങ്ങിയ വെളിച്ചത്തില്‍ കളിച്ച് എന്റെ ടീം അംഗങ്ങളിലാര്‍ക്കെങ്കിലും പരുക്കു പറ്റിയാല്‍ ആരു സമാധാനം പറയുമെന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തിയത്.

സംഘാടകരുടെ പോരായ്‌മകൾ തുറന്ന് കാണിക്കുന്ന പല കാര്യങ്ങളും അദ്ദേഹം തുറന്ന് പറഞ്ഞിരുന്നു. ഇപ്പോഴിതാ കോണ്‍സ്റ്റന്റൈന്‍ പറയുന്ന കാര്യങ്ങളിൽ കഴമ്പുണ്ടെന്ന് തെളിയിക്കുന്ന ഒരു വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. തന്റെ ലഗേജുമായി വെളിച്ചം പോലുമില്ലാത്ത റോഡിൽ റൂമിലേക്ക് നടന്ന് പോകുന്ന കോണ്‍സ്റ്റന്റൈന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഒരു ടീമിന്റെ പരിശീലകന് വരെ ഇതാണ് അവസ്ഥയെങ്കിലും ബാക്കിയുള്ളവരുടെ അവസ്ഥ എന്തായിരിക്കുമെന്നാണ് പലരും ചോദിക്കുന്നത്. കൂടാതെ മറ്റൊരു കൊൽക്കത്തൻ ക്ലബായ മോഹൻബഗാൻ താരങ്ങൾക്ക് അവരുടെ ലഗ്ഗേജ് കൊണ്ട് പോകേണ്ടി വന്നത് മിനി ലോറിയിലാണ് എന്നത് മറ്റൊരു വസ്തുത

കോണ്‍സ്റ്റന്റൈന് നേരിടേണ്ടി വന്ന അവഗണനയും മോഹൻ ബഗാൻ താരങ്ങളുടെ കിറ്റുകൾ മിനി ലോറിയിൽ കൊണ്ട് പോകേണ്ടി വന്നതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുമ്പോൾ കേരളാ ഫുട്ബോൾ അസോസിയേഷനെതിരെ വ്യാപക പ്രതിഷേധം ഉയരുകയാണ്.

ALSO READ: ബ്ലാസ്റ്റേഴ്‌സ് നായകൻ ജെസ്സൽ ബദ്ധവൈരികളുടെ കൂടാരത്തിലേക്ക്

ഇങ്ങനെയാണോ ഒരു ടൂർണമെന്റ് നടത്തേണ്ടത് എന്നും ഇത് മലയാളികളുടെ മൂല്യം കളയുന്നതാണെന്നും പലരും വിമർശിക്കുന്നുണ്ട്. കേരളത്തിൽ നടക്കുന്ന സാധാ ഫുട്ബോൾ ടൂർണമെന്റുകൾ പോലും ഇതിലും മികച്ച രീതിയിൽ നടത്താറുണ്ടെന്നും കെഎഫ്എ അത് കണ്ട് പഠിക്കണെമന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.

ALSO READ: ബ്ലാസ്റ്റേഴ്സിനും അതൃപ്തി; സൂപ്പർ കപ്പിൽ സംഭവിക്കുന്നത് നാടകീയ നീക്കങ്ങൾ

അങ്ങോട്ട് മാറ്റടോ; മത്സരത്തിനിടെ കലിപ്പായി കാവ്യാമാരൻ; വീഡിയോ കാണാം

റൊണാൾഡോ ഇന്ത്യയിൽ വരാൻ സാധ്യതകൾ സജീവം?