in ,

LOVELOVE CryCry OMGOMG LOLLOL AngryAngry

അൽവരോ വസ്കസിനു വേണ്ടി സെവൻസ് ക്ലബ്ബ് രംഗത്ത് – റൂമർ

മുൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി താരമായ സ്പാനിഷ് മുന്നേറ്റനിര താരം അൽവരോ വസ്കസ് തന്റെ നിലവിലെ ഐഎസ്എൽ ടീമായ എഫ്സി ഗോവ വിട്ടുപോകുമെന്ന് റൂമറുകളുണ്ട്.

മുൻ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി താരമായ സ്പാനിഷ് മുന്നേറ്റനിര താരം അൽവരോ വസ്കസ് തന്റെ നിലവിലെ ഐഎസ്എൽ ടീമായ എഫ്സി ഗോവ വിട്ടുപോകുമെന്ന് റൂമറുകളുണ്ട്.

ഒരു വർഷത്തെ കരാർ കൂടി താരത്തിനു എഫ്സി ഗോവയിൽ അവശേഷിക്കുണ്ടെങ്കിലും താരം ക്ലബ്‌ വിട്ടുകൊണ്ട് മറ്റൊരു ടീമിലേക്ക് ചേക്കേറാനുള്ള സാധ്യതകൾ ഏറെയാണ്.

നിലവിൽ പുറത്ത് വരുന്ന റൂമറുകൾ അനുസരിച്ച് സ്പാനിഷ് താരമായ അൽവരോ വസ്കസ് സ്പെയിനിലെ പ്രമുഖ സെവൻസ് ലീഗായ കിങ്‌സ് ലീഗിലെ ഒരു ക്ലബ്ബിലേക്ക് പോകാനുള്ള സാധ്യതകളുണ്ടെന്നാണ് പറയുന്നത്.

31-കാരനായ താരം കിങ്‌സ് ലീഗിലേക്ക് മാറുന്നതിനു കുറിച്ച് ഉറപ്പ് പറയാനാവില്ലെങ്കിലും റൂമറുകൾ പ്രകാരം താരത്തിനെ സ്വന്തമാക്കാൻ കിങ്‌സ് ലീഗിൽ നിന്നും ഓഫറുകളുണ്ട്.

കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയിലൂടെ ഐഎസ്എലിൽ അരങ്ങേറ്റം കുറിച്ച അൽവരോ വസ്കസ് ഇത്തവണ എഫ്സി ഗോവ ടീമിനോടൊപ്പം അത്ര മികച്ച പ്രകടനം നടത്തിയിരുന്നില്ല

ഇവാൻ കലിയൂഷ്നിക്ക് പരിക്ക്, സ്ഥിരീകരണവുമായി ബ്ലാസ്റ്റേഴ്‌സ് കോച്ച്

ചെന്നൈ ക്യാമ്പിൽ വീണ്ടും പരിക്ക്; 3 താരങ്ങളുടെ കാര്യത്തിൽ ആശങ്ക