in ,

LOLLOL LOVELOVE AngryAngry OMGOMG CryCry

ഒരക്ഷരം മിണ്ടിപോകരുത്!! ബ്ലാസ്റ്റേഴ്സിനും ടീമുകൾക്കും മാധ്യമവിലക്ക്??

കേരളത്തിൽ വെച്ച് നടക്കുന്ന ഹീറോ സൂപ്പർ കപ്പ്‌ ടൂർണമെന്റ് ലീഗ് മത്സരങ്ങൾക്ക് മുൻപായി നടക്കുന്ന പ്രെസ്സ് കോൺഫറൻസിൽ വിലക്ക് ഏർപ്പെടുത്തി

കേരളത്തിൽ വെച്ച് നടക്കുന്ന ഹീറോ സൂപ്പർ കപ്പ്‌ ടൂർണമെന്റ് ലീഗ് മത്സരങ്ങൾക്ക് മുൻപായി നടക്കുന്ന പ്രെസ്സ് കോൺഫറൻസിൽ വിലക്ക് ഏർപ്പെടുത്തി.

സാധാരണ ഒരു ഫുട്ബോൾ മത്സരം നടക്കുമ്പോൾ പ്രെസ്സ് കോൺഫറൻസിൽ മത്സരത്തിന് മുൻപും ശേഷവും പരിശീലകനും താരങ്ങളും ചോദ്യങ്ങൾക്ക് മറുപടി നൽകുന്നത് പതിവാണ്.

എന്നാൽ സൂപ്പർ കപ്പിൽ ഇത്തരം പ്രെസ്സ് കോൺഫറൻസ് ചില മത്സരങ്ങളിൽ നടന്നിട്ടില്ല. ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് vs ശ്രീനിധി ഡെക്കാൻ എഫ്സിയെ നേരിടാനൊരുങ്ങവെ ഇതിന് മുൻപായി പ്രെസ്സ് കോൺഫറൻസ് നടന്നിട്ടില്ല.

നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം AIFF നിർദ്ദേശപ്രകാരമാണ് ക്ലബ്ബുകൾ പ്രെസ്സ് കോൺഫറൻസിൽ അറ്റൻഡ് ചെയ്യാത്തത്. സംഘാടനത്തിനെതിരെ ഉയരുന്ന വിമർശനങ്ങൾ ഇനിയുമുണ്ടാകുമെന്ന് കണക്കിലെടുത്താകാം ഈയൊരു തീരുമാനമെന്ന് കരുതുന്നത്.

മോശം സംഘാടനത്തിന്റെ പേരിൽ നിരന്തരമായി വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ് സൂപ്പർ കപ്പ്‌ സംഘാടകർ. പരിശീലന മൈതാനവും ഗതാഗതവും ഉൾപ്പടെയുള്ള അത്യാവശ്യങ്ങൾ നന്നായി ഒരുക്കുന്നതിലും സൂപ്പർ കപ്പ്‌ സംഘാടകർ പരാജയപ്പെട്ടിരുന്നു.

https://youtu.be/HPY9e0bnj5c

കേരളാ ബ്ലാസ്റ്റേഴ്‌സിനെ ഏറ്റെടുക്കാൻ ഗൾഫ് വമ്പന്മാർ; ഇനി കളി മാറും

മാപ്പ് പറഞ്ഞത് വെറുതെയല്ല, AIFF-നെതിരെ അപ്പീൽ നൽകി ഇവാനും ബ്ലാസ്റ്റേഴ്‌സ്