in , ,

LOVELOVE

ധോണി ക്രീസിലുണ്ടായിരുന്ന സമയത്ത് ഞങ്ങൾ സുരക്ഷിതരായിരുന്നില്ല; ധോണിയുടെ പ്രകടനത്തെ പറ്റി സഞ്ജുവിന് പറയാനുള്ളത്

ഇന്നലത്തെ മത്സരത്തിൽ വിജയിക്കാനായില്ലെങ്കിലും ധോണിയുടെ പ്രകടനവും ഏറെ ശ്രദ്ധേയമായി. 17 പന്തിൽ 32 റൺസ് നേടിയ ധോണി ഒരുവേള ചെന്നൈയെ വിജയത്തിലെക്കെത്തിക്കുമെന്ന് പലരും കരുതിയിരുന്നു.

ഐപിഎല്ലിൽ ഇന്നലെ നടന്ന ചെന്നൈ സൂപ്പർ കിംഗ്സ് – രാജസ്ഥാൻ റോയൽസ് മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് വിജയം. മൂന്ന് റൺസിനാണ് റോയൽസ് സൂപ്പർ കിങ്‌സിനെ വീഴ്ത്തിയത്. ഇതോടുകൂടി നാലു മത്സരങ്ങളിൽ നിന്ന് ആറു പോയിന്റുമായി രാജസ്ഥാൻ റോയൽസ് പോയിന്റ് പട്ടികയിൽ ഒന്നാംസ്ഥാനത്തെത്തിയിരിക്കുകയാണ്.

അവസാന പന്തുവരെ നീണ്ടു നിന്നതായിരുന്നു ഇന്നലത്തെ പോരാട്ടം. രണ്ടോവറിൽ 40 റൺസ് വേണ്ടി വന്ന മത്സരത്തിൽ അവസാന പന്തിൽ ചെന്നൈയ്ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത് അഞ്ച് റൺസായിരുന്നു. എന്നാൽ സന്ദീപ് ശർമയുടെ കൃത്യമായ യോർക്കറുകൾക്ക് മുന്നിൽ ധോണിയും ജഡേജയും പരാജയപ്പെടുകയായിരുന്നു.

ഇന്നലത്തെ മത്സരത്തിൽ വിജയിക്കാനായില്ലെങ്കിലും ധോണിയുടെ പ്രകടനവും ഏറെ ശ്രദ്ധേയമായി. 17 പന്തിൽ 32 റൺസ് നേടിയ ധോണി ഒരുവേള ചെന്നൈയെ വിജയത്തിലെക്കെത്തിക്കുമെന്ന് പലരും കരുതിയിരുന്നു.

ഇന്നലത്തെ മത്സരത്തിനുശേഷം രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസണും ധോണിയെ പറ്റിയും ധോണിയുടെ പ്രകടനത്തെപ്പറ്റിയും പ്രതിപാദിച്ചിരുന്നു. ധോണി ക്രീസിൽ ഉണ്ടായിരുന്ന സമയത്ത് ഞങ്ങൾ ഒരിക്കലും സുരക്ഷിതരായിരുന്നില്ല എന്നാണ് സഞ്ജുവിന്റെ വാക്കുകൾ.

Also; രോഹിത് ശർമയുടെ ഇഷ്ടഫുട്ബോൾ താരമാര്? മനസ്സ് തുറന്ന് ഇന്ത്യൻ നായകൻ

ധോണിയെ നേരിടുക വലിയൊരു വെല്ലുവിളിയായിരുന്നു. അവസാന രണ്ട് ഓവർ ശരിക്കും സമ്മർദ്ദത്തിൽ ആയിരുന്നുവെന്നും ധോണിക്കെതിരെ ഒരു പ്ലാനുകളും വർക്ക് ആവില്ലെന്നും സഞ്ജു കൂട്ടിച്ചേർത്തു.

Also read: ചെന്നൈ സൂപ്പർ കിങ്സിനെ നിരോധിക്കണമെന്നാവശ്യമായി എംഎൽഎ

ആന മണ്ടത്തരം; മെസ്സിക്ക് വേണ്ടി ഫാറ്റി അടക്കമുള്ള 3 യുവ സൂപ്പർ താരങ്ങളെ വിറ്റഴിക്കാനൊരുങ്ങി ബാഴ്സ

രാജസ്ഥാനോടെറ്റ തോൽവി; സഹതാരങ്ങൾക്കെതിരെ വിമർശനവുമായി ധോണി