in , ,

LOVELOVE OMGOMG CryCry AngryAngry LOLLOL

ബ്ലാസ്റ്റേഴ്‌സിനെ കൂടാതെ മറ്റൊരു ഇന്ത്യൻ ക്ലബ്ബും ഡയസിന് വേണ്ടി രംഗത്ത്..

താരത്തിന് കേരള ബ്ലാസ്റ്റേഴ്‌സിൽ കളിക്കാൻ അതിയായ ആഗ്രഹമുണ്ട്.താരത്തിന് പ്ലാറ്റനസിൽ ആറു മാസത്തെ കരാർ ഇനിയും ബാക്കിയുണ്ട്.പക്ഷെ താരത്തിന് വിദേശത്ത്‌ കളിക്കാൻ തന്നെയാണ് ആഗ്രഹം.ഇന്ത്യൻ ക്ലബ്ബുകൾ കൂടാതെ മറ്റു രാജ്യത്തിൽ നിന്നുള്ള ക്ലബ്ബുകളും താരത്തിൽ താല്പര്യം കാണിച്ചിട്ടുണ്ട്.

നിലവിൽ ഐ എസ് എൽ ട്രാൻസ്ഫർ മാർക്കറ്റിൽ കേരള ബ്ലാസ്റ്റേഴ്‌സ് ശാന്തരാണ്. പക്ഷെ താരങ്ങളെ ഒഴിവാക്കുന്നതിൽ ബ്ലാസ്റ്റേഴ്‌സ് മുൻ പന്തിയിലാണ്. എന്നാൽ സമൂഹ മാധ്യമങ്ങളിൽ ബ്ലാസ്റ്റേഴ്‌സിനെ ചുറ്റിപറ്റിയുള്ള അഭ്യൂഹങ്ങൾ പരക്കുകയാണ്.

മലയാളി താരം വി പി സുഹൈറിനെ സ്വന്തമാക്കാൻ രണ്ട് താരങ്ങളും ട്രാൻസ്ഫർ തുകയും ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിന് നൽകുമെന്ന് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. പക്ഷെ ബ്ലാസ്റ്റേഴ്‌സ് കാത്തിരിക്കുന്നത് മറ്റൊരു വാർത്തക്ക് വേണ്ടിയാണ്. ബ്ലാസ്റ്റേഴ്‌സിന്റെ സൂപ്പർ താരം ഡയസ് ക്ലബ്ബിലേക്ക് തിരകെ വരുമോ എന്നറിയാൻ വേണ്ടി തന്നെയാണ് ഓരോ ആരാധകരും കാത്തിരിക്കുന്നത്.

ലഭിക്കുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് താരം അർജന്റീന ക്ലബ് വിടുമെന്ന് തന്നെയാണ്. എന്നാൽ ബ്ലാസ്റ്റേഴ്‌സിനെ കൂടാതെ മറ്റൊരു ഇന്ത്യൻ ക്ലബ്ബും താരത്തിന് വേണ്ടി രംഗത്ത് ഉണ്ടെന്നാണ് അഭ്യൂഹങ്ങൾ. പക്ഷെ ഈ ക്ലബ്‌ ഏതാണെന്ന് വ്യക്തമല്ല.

ഡയസ് അർജന്റീന ക്ലബ്ബായ പ്ലാറ്റൻസ് വിടുമെന്ന് ഏറെക്കുറെ ഉറപ്പാണ്. താരത്തിന് ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറാൻ തന്നെയാണ് ആഗ്രഹം. ഡയസിന് വേണ്ടി ബ്ലാസ്റ്റേഴ്‌സും വല വിരിച്ചിട്ടുണ്ട്. അൽവരോക്ക്‌ പുറമെ ഡയസിനെ കൂടി ബ്ലാസ്റ്റേഴ്‌സിന് നഷ്ടപെടുമോ എന്നാ പേടിയിലാണ് ആരാധകർ ഇപ്പോൾ.

താരത്തിന് കേരള ബ്ലാസ്റ്റേഴ്‌സിൽ കളിക്കാൻ അതിയായ ആഗ്രഹമുണ്ട്.താരത്തിന് പ്ലാറ്റനസിൽ ആറു മാസത്തെ കരാർ ഇനിയും ബാക്കിയുണ്ട്.പക്ഷെ താരത്തിന് വിദേശത്ത്‌ കളിക്കാൻ തന്നെയാണ് ആഗ്രഹം.ഇന്ത്യൻ ക്ലബ്ബുകൾ കൂടാതെ മറ്റു രാജ്യത്തിൽ നിന്നുള്ള ക്ലബ്ബുകളും താരത്തിൽ താല്പര്യം കാണിച്ചിട്ടുണ്ട്.

രണ്ടാം ട്വന്റി ട്വന്റി ഇന്ന്, ഇന്ത്യക്ക് ഒപ്പമെത്താൻ കഴിയുമോ???..

പ്രശാന്ത് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിലേക്ക് കൂടുമാറുമെന്ന വാർത്തകൾക്ക് ഇടയിൽ ഒരു മലയാളി താരത്തെ സ്വന്തമാക്കി നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്..