in , , ,

CryCry LOVELOVE OMGOMG LOLLOL AngryAngry

പ്രശാന്ത് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡിലേക്ക് കൂടുമാറുമെന്ന വാർത്തകൾക്ക് ഇടയിൽ ഒരു മലയാളി താരത്തെ സ്വന്തമാക്കി നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്..

അറ്റാക്കിങ് മിഡ് ഫീൽഡാണ് താരത്തിന്റെ ഇഷ്ട പൊസിഷൻ. സെന്റർ മിഡ് ഫീൽഡിലും ഡിഫെൻസീവ് മിഡ് ഫീൽഡിലും താരത്തിന് കളിക്കാൻ സാധിക്കും.ഗോകുലത്തിന് വേണ്ടി 39 മത്സരങ്ങളിൽ നിന്ന് അഞ്ചു ഗോളും അഞ്ചു അസ്സിസ്റ്റും താരം സ്വന്തമാക്കിയിരുന്നു.

ഇന്ന് ഇന്ത്യൻ ട്രാൻസ്ഫർ മാർക്കറ്റിൽ ചർച്ച ചെയ്യപ്പെട്ട പ്രധാന ക്ലബ്‌ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് എഫ് സിയായിരിക്കും. കേരള ബ്ലാസ്റ്റേഴ്‌സ് വി പി സുഹൈറിനെ സ്വന്തമാക്കാൻ വേണ്ടി വമ്പൻ ഓഫർ മുന്നോട്ടു വെച്ചത് കഴിഞ്ഞ മണിക്കൂറകളിലായിരുന്നു. രണ്ട് ബ്ലാസ്റ്റേഴ്‌സ് താരങ്ങളും ട്രാൻസ്ഫർ തുകയും അതായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ ഓഫർ.

മലയാളിയായ പ്രശാന്തും യുവ താരം ഗിവ്സൺ സിങ്ങുമാണ് ആ രണ്ട് താരങ്ങൾ.പ്രശാന്തിനെ സ്വന്തമാക്കാൻ വേണ്ടിയുള്ള ചർച്ചകൾക്ക് ഇടയിൽ മറ്റൊരു മലയാളി താരത്തെ സ്വന്തമാക്കിയിരിക്കുകയാണ് നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്. “Sevensfootball” ആണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്യതത്.

നിലവിൽ ഗോകുലം കേരള താരമായിരുന്ന എമിൽ ബെന്നിയെയാണ് നോർത്ത് ഈസ്റ്റ്‌ സ്വന്തമാക്കിയത്. കഴിഞ്ഞ മാർച്ചിൽ ഗോകുലമായിട്ടുള്ള താരത്തിന്റെ കരാർ അവസാനിച്ചിരുന്നു.16.66 മില്യൺ ഇന്ത്യൻ രൂപയാണ് താരത്തിന്റെ മാർക്കറ്റ് വാല്യൂ.

തുടർച്ചയായ രണ്ട് ഐ ലീഗ് നേടിയ ആദ്യ ക്ലബ് എന്നാ നേട്ടം ഗോകുലം സ്വന്തമാക്കുമ്പോൾ എമിൽ ടീമിൽ അംഗമായിരുന്നു.കഴിഞ്ഞ ഐ ലീഗ് സീസണിൽ 12 മത്സരങ്ങളിൽ നിന്ന് രണ്ട് അസ്സിസ്റ്റ്‌ താരം സ്വന്തമാക്കിയിരുന്നു.കേരള ബ്ലാസ്റ്റേഴ്‌സ് അണ്ടർ -18 ടീമിന് വേണ്ടിയും താരം ബൂട്ട് കെട്ടിയിട്ടുണ്ട്.

അറ്റാക്കിങ് മിഡ് ഫീൽഡാണ് താരത്തിന്റെ ഇഷ്ട പൊസിഷൻ. സെന്റർ മിഡ് ഫീൽഡിലും ഡിഫെൻസീവ് മിഡ് ഫീൽഡിലും താരത്തിന് കളിക്കാൻ സാധിക്കും.ഗോകുലത്തിന് വേണ്ടി 39 മത്സരങ്ങളിൽ നിന്ന് അഞ്ചു ഗോളും അഞ്ചു അസ്സിസ്റ്റും താരം സ്വന്തമാക്കിയിരുന്നു.

ബ്ലാസ്റ്റേഴ്‌സിനെ കൂടാതെ മറ്റൊരു ഇന്ത്യൻ ക്ലബ്ബും ഡയസിന് വേണ്ടി രംഗത്ത്..

രണ്ട് ട്വന്റി ട്വന്റിയിലും ഇന്ത്യക്ക് തോൽവി, ദക്ഷിണ ആഫ്രിക്കയുടെ വിജയം നാല് വിക്കറ്റിന്