in , , ,

LOVELOVE

ടെൻ ഹാഗ് വിളിച്ചാൽ താൻ യുണൈറ്റഡിലേക്ക് വരുമെന്ന് ആന്റണി

ടെൻ ഹാഗിന് കീഴിൽ പുതു ചരിതം കുറിക്കാൻ ഒരുങ്ങുന്ന മാഞ്ചേസ്റ്റർ യുണൈറ്റഡിനെ തേടി ഒരു സന്തോഷ വാർത്തയെത്തിരിക്കുന്നു. തന്റെ പ്രിയ പരിശീലകൻ എറിക് ടെൻ ഹാഗ് വിളിച്ചാൽ താൻ യുണൈറ്റഡിലേക്ക് വരുമെന്ന് ബ്രസീലിന്റെ അത്ഭുതബാലൻ ആന്റണി. ആന്റണിയുടെ വാക്കുകളിലേക്ക്.

അദ്ദേഹത്തിന്റെ പുതിയ ക്ലബ്ബിൽ അദ്ദേഹം വിജയങ്ങൾ നേടട്ടെ. തന്നെ പഠിപ്പിച്ച എല്ലാ കാര്യത്തിനും നന്ദി. അദ്ദേഹം നൽകിയ അവസരങ്ങൾക്കും പഠിപ്പിച്ച പുതിയ കാര്യങ്ങൾക്കും എനിക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. അദ്ദേഹത്തിന് എന്നെ ആവശ്യമുണ്ടെകിൽ അദ്ദേഹം വിളിച്ചാൽ ഞാൻ അദ്ദേഹത്തിന് ഒപ്പം പോകുമെന്നും ആന്റണി കൂട്ടിച്ചേർത്തു.

ടെലെഗ്രാഫിന് കൊടുത്ത അഭിമുഖത്തിൽ എറിക് ടെൻ ഹാഗ് ആന്റണിയേ പറ്റിയും മനസ്സ് തുറന്നിരുന്നു. ആന്റണി പകരക്കാരനില്ലാത്ത താരമാണ്. ആന്റണിയെ നഷ്ടമായാൽ അജാക്സിന് അത് നികത്താൻ കഴിഞ്ഞേക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നിലവിൽ താരത്തിന് 2025 വരെ അജാക്സിൽ കരാറുണ്ട്. ഈ സീസണിൽ 33 മത്സരങ്ങളിൽ നിന്ന് 12 ഗോൾ 10 അസ്സിസ്റ്റും അദ്ദേഹം സ്വന്തമാക്കിട്ടുണ്ട്. മാഞ്ചേസ്റ്റർ യുണൈറ്റഡിന് പുറമെ ചെൽസിയും ന്യൂ കാസിലും ലിവർപൂളും താരത്തിൽ താല്പര്യം കാണിച്ചിട്ടുണ്ട്.

ഇന്ന് തോറ്റാൽ ബാംഗ്ലൂർ പുറത്ത്..

ലൂണക്ക്‌ ശേഷം ഐ എസ് എൽ ഭരിക്കാൻ ബ്ലാസ്റ്റേഴ്‌സിലേക്ക് മറ്റൊരു എ ലീഗ് താരമെത്തുന്നു.