in , ,

LOVELOVE

അപോസ്തോലോസ് ജിയാനോക്ക്‌ “അപ്പുവേട്ടൻ ” എന്ന ഓമനപേര് നൽകി മഞ്ഞപട..

ഓസ്ട്രേലിയ ലീഗിൽ നിന്നാണ് താരം ബ്ലാസ്റ്റേഴ്‌സിലേക്കെത്തിയത്. സെന്റർ ഫോർവേഡാണ് താരത്തിന്റെ പൊസിഷൻ.ഒരു വർഷത്തെ കരാറിലാണ് താരം ബ്ലാസ്റ്റേഴ്‌സിലേക്കെത്തിയത്.

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ തങ്ങളുടെ ടീമിലെ താരങ്ങളെ സ്വന്തം വീട്ടുകാരെ പോലെ കരുതുന്നവരാണ്.താരങ്ങൾക്കും ടീമിനും ആരാധകർ നൽകുന്ന പിന്തുണകൾ വാ തോരാതെയാണ് താരങ്ങളും പരിശീലകരും പ്രശംസിച്ചത്. ആരാധകർ തങ്ങളുടെ പ്രിയപ്പെട്ട പരിശീലകർക്കും താരങ്ങൾക്കും എന്നും ഒരു ഓമനപേര് നൽകിയിരുന്നു.

ഹ്യൂമേട്ടൻ മുതൽ ഇവാൻ ആശാൻ വരെ നീളുന്ന ഓമനപേരുകൾ നമുക്ക് സുപരിചിതമാണ്. ഇപ്പോൾ തങ്ങളുടെ ഏറ്റവും പുതിയ വിദേശ താരമായ അപോസ്‌ത്തോലോസ് ജിയാനോക്ക് ഒരു ഓമനപേര് നൽകി ബ്ലാസ്റ്റേഴ്‌സ് ആരാധകർ സ്വീകിരിച്ചിരിക്കുകയാണ്.മഞ്ഞപ്പടാ ഔദ്യോഗികമായി തന്നെയാണ് ഈ ഓമനപ്പേര് പ്രഖ്യാപിച്ചത്.

യവന സംസ്കാരഭൂമിയിൽ നിന്ന്.ഓസ്‌ട്രേലിയൻ കളിമികവ്‌ സമന്യയിപ്പിച്ചു.മഞ്ഞപ്പടയാളികളുടെ തേരുതെളിക്കാൻ ശക്തനായൊരു പോരാളി.സ്വാഗതം അപ്പോസ്റ്റോലോസ് ജിയാനോ..!നമ്മുടെ അപ്പുവേട്ടൻ എന്നാ അടിക്കുറിപ്പ് അടങ്ങിയ ഒരു ട്വീറ്റാണ് മഞ്ഞപ്പടാ ചെയ്തിരിക്കുന്നത്.

ഓസ്ട്രേലിയ ലീഗിൽ നിന്നാണ് താരം ബ്ലാസ്റ്റേഴ്‌സിലേക്കെത്തിയത്. സെന്റർ ഫോർവേഡാണ് താരത്തിന്റെ പൊസിഷൻ.ഒരു വർഷത്തെ കരാറിലാണ് താരം ബ്ലാസ്റ്റേഴ്‌സിലേക്കെത്തിയത്.

മുൻ ബ്ലാസ്റ്റേഴ്‌സ് താരം ഒഡിഷ എഫ്.സിയിൽ

എ എഫ് സി കപ്പ്‌ ജയിക്കുകയെന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്നമെന്ന് എ ടി കെ പരിശീലകൻ..