in , ,

LOVELOVE LOLLOL CryCry

മുൻ ബ്ലാസ്റ്റേഴ്‌സ് താരം ഒഡിഷ എഫ്.സിയിൽ

ഇന്ത്യയിലെ നിരവധി ലീഗുകളിലും കപ്പ്‌ മത്സരങ്ങളിലും കൂടാതെ AFC ചാമ്പ്യൻഷിപ്പിലും കുപ്പായമണിഞ്ഞ താരം കരിയറിൽ 111 മത്സരങ്ങളിൽ ഗോൾ പോസ്റ്റിന് മുന്നിൽ ഗ്ലൗസണിഞ്ഞിട്ടുണ്ട്. ഈ താരത്തിന്റെ പരിചയസമ്പത്ത് ഒഡിഷ എഫ്.സിക്ക് വരും സീസണിൽ തുണയാകുമോയെന്നത് കണ്ടറിയണം

കേരള ബ്ലാസ്റ്റേഴ്സിന്റെ മുൻ താരത്തെ ഒഡിഷ എഫ്. സി ടീമിലെത്തിച്ചു. മിസോറം സ്വദേശിയായ ലാൽതുമാവിയ റാൾട്ടെയെയാണ് 2 വർഷ കരാറിൽ ഒഡിഷ എഫ്.സി വരുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിന് മുന്നോടിയായി തട്ടകത്തിലെത്തിച്ചത്.

2011-ൽ മേഘലയ ക്ലബ്ബായ ഷില്ലോങ്ങ് ലജോങ്ങിലൂടെ പ്രൊഫഷണൽ കരിയർ ആരംഭിച്ച താരം, ബാംഗ്ലൂരു എഫ്.സി, നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ്, എഫ്.സി ഗോവ, റൗണ്ട് ഗ്ലാസ് പഞ്ചാബ് എന്നീ ക്ലബ്ബുകളിലേക്ക് ട്രാൻസ്ഫർ നീക്കത്തിലെത്തി ചേർന്നിരുന്നു.

ഇതിനിടെ എഫ്. സി ഗോവയിൽ നിന്നും ലോണിൽ 2019-ൽ കേരള ബ്ലാസ്റ്റേഴ്‌സ്, 2019-2020 സീസണിൽ ഈസ്റ്റ്‌ ബംഗാളിലേക്കുമെത്തി. എഫ്. സി ഗോവയിൽ നിന്നും കഴിഞ്ഞ സീസണിൽ റൗണ്ട് ഗ്ലാസ്‌ പഞ്ചാബിലെത്തിയ താരം റൗണ്ട് ഗ്ലാസ്‌ പഞ്ചാബിനു വേണ്ടി 7 മത്സരങ്ങളിൽ ബൂട്ടണിഞ്ഞു.

29 വയസുള്ള ഈ ഗോൾകീപ്പർ താരം ബാംഗ്ലൂരു എഫ്.സികൊപ്പം ഐ-ലീഗ് കിരീടം നേടിയിട്ടുണ്ട്. ഇന്ത്യയിലെ നിരവധി ലീഗുകളിലും കപ്പ്‌ മത്സരങ്ങളിലും കൂടാതെ AFC ചാമ്പ്യൻഷിപ്പിലും കുപ്പായമണിഞ്ഞ ലാൽതുമാവിയ റാൾട്ടെ കരിയറിൽ 111 മത്സരങ്ങളിൽ ഗോൾ പോസ്റ്റിന് മുന്നിൽ ഗ്ലൗസണിഞ്ഞിട്ടുണ്ട്. ഈ താരത്തിന്റെ പരിചയസമ്പത്ത് ഒഡിഷ എഫ്.സിക്ക് വരും സീസണിൽ തുണയാകുമോയെന്നത് കണ്ടറിയണം.

ഒടുവിൽ അവർ ഒന്നിക്കുകയാണോ….

അപോസ്തോലോസ് ജിയാനോക്ക്‌ “അപ്പുവേട്ടൻ ” എന്ന ഓമനപേര് നൽകി മഞ്ഞപട..