in , , , ,

LOVELOVE OMGOMG LOLLOL AngryAngry CryCry

ഒടുവിൽ അവർ ഒന്നിക്കുകയാണോ….

ലയണൽ മെസ്സിയും ക്രിസ്ത്യാനോ റൊണാൾഡോയും ഒന്നിക്കുകയാണോ. പുറത്തു വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം റൊണാൾഡോ പി എസ് ജിയിലേക്ക് കൂടുമാറിയേക്കാം.പോർച്ചുഗൽ ട്രാൻസ്ഫർ വാർത്തകൾ റിപ്പോർട്ട്‌ ചെയ്യുന്ന പേഡ്രോ അൽമീടോയാണ് ഈ വാർത്ത റിപ്പോർട്ട്‌ ചെയ്തത്.

പി എസ് ജി യുടെ ഫുട്ബോൾ ഉപദേശകനായ ലൂയിസ് ക്യാമ്പോസ് ക്രിസ്ത്യാനോയുടെ ഏജന്റ് ജോർജെ മെൻഡസുമായി ചർച്ച നടത്തി. തായ്‌ലൻണ്ടിലേക്ക് പോയാ മാഞ്ചേസ്റ്റർ യുണൈറ്റഡ് ടീമിൽ റൊണാൾഡോ ഇല്ല. കുടുംബപരമായ കാരണങ്ങളാൽ താരത്തെ ഒഴിവാക്കിയത്.

കഴിഞ്ഞ ദിവസമാണ് റൊണാൾഡോ തനിക്ക് മികച്ച ഓഫർ ലഭിച്ചാൽ യുണൈറ്റഡ് വിടാൻ തന്നെ അനുവദിക്കണമെന്ന് ക്ലബ്ബിനോട് ആവശ്യപെട്ട വാർത്തകൾ പുറത്ത് വന്നത്. ഇതിനോടകം തന്നെ ഒരുപാട് ക്ലബ്ബുകളുമായി താരത്തിന്റെ പേര് ചേർത്ത്‌ വാർത്തകൾ വന്നിട്ടുണ്ട്. ഈ വാർത്തകളിലെ ഏറ്റവും ഒടുവിലെത്തതാണ് പി എസ് ജി.

താരം പി എസ് ജി യിലേക്ക് കൂടുമാറിയാൽ ഫുട്ബോൾ ലോകത്തെ അത്യപൂർവ്വ കൂടുച്ചേരലുകളിൽ ഒന്നായി അത് മാറും. മിററിന്റെ റിപ്പോർട്ട്‌ പ്രകാരം റൊണാൾഡോയുമായി കളിക്കുന്നത് തനിക്ക് താല്പര്യമുണ്ടെന്നും മെസ്സി പറയുന്നു. എന്നാൽ ഇങ്ങനെ ഒരു കൂടിച്ചേരൽ ഉണ്ടാവുമോ എന്നറിയാൻ വേണ്ടി നമുക്ക് കാത്തിരിക്കാം.

ഡയസും ബ്ലാസ്റ്റേഴ്‌സും കരാറിൽ എത്തിയതായി റിപ്പോർട്ടുകൾ..

മുൻ ബ്ലാസ്റ്റേഴ്‌സ് താരം ഒഡിഷ എഫ്.സിയിൽ